
konnivartha.com : പിന്നോക്ക ജനത എന്ന ഒറ്റക്കാരണത്തിൽ നാട്ടിൽ നടന്ന മോഷണകുറ്റം തലയില്‍ കെട്ടിവെയ്ക്കാന്‍ പോലീസ് ആസൂത്രണ ശ്രമം നടത്തുന്നതായി പരാതി .
കൊടുമണ്‍ പോലീസ് എസ് ഐയ്ക്ക് എതിരെ ജില്ലാ പോലീസ് മേധാവിയ്ക്കും ഡി ജി പിയ്ക്കും പരാതി ലഭിച്ചു .പരാതിയില്‍ മേല്‍ പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുന്നു .
കൊടുമണ്‍ നിവാസിയായ മുരളീധരൻ എന്ന മുരളി സ്വാമിയും ഇയാളുടെ മകൻ്റെയും പേരിലും മോഷണ കുറ്റം ആരോപിച്ചാണ് കൊടുമണ്‍ പോലീസ് പീഡനം നടത്തിയത് എന്നാണ് ആരോപണം .
സ്വാമിയുടെ മകന്‍ മനുവിനെ പോലീസ് വണ്ടിയിൽ ഇട്ട് ക്രൂരമായി അടിച്ചും ഇടിച്ചും ചവിട്ടിയും എന്നാണ് പരാതി . തട്ട തോലുഴം കേന്ദ്രീകരിച്ച് തിരുമംഗലം ക്ഷേത്രം, രവീന്ദ്ര ഉൾപ്പെടെ കടകൾ, സ്ഥാപനങ്ങൾ എല്ലായിടത്തും മോഷണം നടത്തിയ പ്രതികളെ കിട്ടാതെ വന്നപ്പോള്‍ സ്വാമിയും മകനും ആണ് മോഷണം നടത്തിയത് എന്ന് വരുത്തി തീര്‍ക്കാന്‍ കൊടുമണ്‍ പോലീസ് നടത്തിയ ആസൂത്രണമാണ് ഇതെന്ന് ആരോപണം ഉയര്‍ന്നു . പോലീസ് ക്രൂരമായി വണ്ടിയില്‍ ഇട്ടുദേഹോദ്രപം ഏല്‍പ്പിച്ചതായി മനു നല്‍കിയ പരാതിയില്‍ പറയുന്നു .യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി .
രവീന്ദ്ര വർഷോപ്പിലെ 14/12/22 നടന്ന മോഷത്തിൽ മുരളിയെയും, മകനെയും ആസൂത്രിതമായി പ്രതിയാക്കാൻ കൊടുമൺ എസ് ഐ നടത്തിയ പ്രവൃത്തനത്തിൻ്റെ പിന്നിൽ ആരാണ് എന്നതാണ് വിഷയം. വിഷയം സംബന്ധിച്ച് കിസാന്‍ മോര്‍ച്ചയുടെ പ്രസ്താവന ഇറങ്ങി . നിരപരാധികളെ പീഡിപ്പിച്ച കൊടുമണ്‍ എസ് ഐയ്ക്ക് എതിരെ വകുപ്പ് തല നടപടി ആണ് ആവശ്യം . എന്നാല്‍ മോഷണം സംബന്ധിച്ച് പരാതി ലഭിച്ചപ്പോള്‍ അന്വേഷണ ഭാഗമായി ഇവരെ വിളിച്ചു തിരക്കുക മാത്രം ഉണ്ടായി എന്നാണ് കൊടുമണ്‍ പോലീസ് ഭാക്ഷ്യം .
യുവാവിനെ മര്‍ദിച്ചു എങ്കില്‍ കൊടുമണ്‍ പോലീസിനു എതിരെ നടപടി വേണം . എസ് ഐയെ അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തി അന്വേഷിക്കണം . കുറ്റകാരന്‍ എന്ന് തോന്നിയാല്‍ നടപടി സ്വീകരിക്കണം . വരും ദിവസങ്ങളില്‍ ശക്തമായ സമര പരിപാടികള്‍ നടക്കും എന്ന് അറിയുന്നു