
konnivartha.com : കോന്നി താലൂക്ക് ആശുപത്രിയില്‍ രാത്രിയില്‍ കുട്ടികളുടെ ഡോക്ടര്‍ ഇല്ല . കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും ഇല്ല . കുട്ടികള്‍ക്ക് രാത്രിയില്‍ അസുഖം വന്നാല്‍ സ്വകാര്യ ആശുപത്രി ശരണം . ഈ രീതി ആരോഗ്യ വകുപ്പ് മാറ്റുക . രാത്രിയില്‍ കുട്ടികളെ നോക്കുവാന്‍ കോന്നി താലൂക്ക് ആശുപത്രിയിലും കോന്നി മെഡിക്കല്‍ കോളേജിലും ഡോക്ടര്‍ വേണം .ഇത് ജനകീയ അഭിപ്രായം ആണ് .
രാത്രിയില്‍ കുട്ടികള്‍ക്ക് വേണ്ടി ചികിത്സ തേടി എത്തുന്ന മാതാപിതാക്കളെ വേറെ ആശുപത്രിയിലേക്ക് പറഞ്ഞു വിടുന്ന രീതി അവസാനിപ്പിക്കുക .കോന്നി മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ക്ക് ചികിത്സ നല്‍കുവാന്‍ ഉള്ള ഇരുപത്തിനാല് മണിക്കൂര്‍ വാര്‍ഡ് തുറക്കാന്‍ എന്താ മടി . ഇതും മെഡിക്കല്‍ കോളേജ് ആണ് . കുട്ടികളുടെ ചികിത്സ ഉറപ്പു വരുത്തണം .അനേക അമ്മമാരുടെ അഭ്യര്‍ഥന ആണ് കോന്നി വാര്‍ത്തയിലൂടെ അറിയിക്കുന്നത് .കോന്നി മെഡിക്കല്‍ കോളേജില്‍ അല്ലെങ്കില്‍ കോന്നി താലൂക്ക് ആശുപത്രിയില്‍ കുട്ടികളുടെ ഡോക്ടര്‍ രാത്രിയിലും വേണം