മന്ത്രി കെ രാധാകൃഷ്ണന്‍ ഇടപെട്ടു;ആദിവാസി കുട്ടികളുടെ പഠനം മുടങ്ങില്ല

Spread the love

 

വാഹന സൗകര്യമില്ലാത്തതിനാല്‍ ആദിവാസി കുട്ടികളുടെ പഠനം മുടങ്ങിയെന്ന വാര്‍ത്തയില്‍ പട്ടിക ജാതി – പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ ഇടപെടല്‍. ശബരിമല വനമേഖലയില്‍പ്പെട്ട ആങ്ങമൂഴിയിലെ കുട്ടികള്‍ക്ക് യാത്രാ ദുരിതമുണ്ടായെന്നറിഞ്ഞ് മന്ത്രി കെ. രാധാകൃഷ്ണന്‍ ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യരെ വിളിച്ച് ഇടപെടുകയായിരുന്നു.

ബുധനാഴ്ച ഇവിടുത്തെ എട്ടു കുട്ടികളെ സ്‌കൂളിലെത്തിച്ചു. വാഹന സൗകര്യം ദിവസവും ഉറപ്പിക്കണമെന്നും ട്രൈബല്‍ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂളില്‍ പോകാതെ നടക്കുന്ന കുട്ടികളെ കണ്ടെത്തി സ്‌കൂളില്‍ അയയ്ക്കാനും മന്ത്രി നിര്‍ദേശിച്ചു.

സര്‍ക്കാര്‍ നല്‍കുന്ന പട്ടിക വര്‍ഗ വികസന ഫണ്ട് ഉപയോഗിച്ച് തദ്ദേശസ്ഥാപനങ്ങളാണ് പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നത്.

error: Content is protected !!