പി എസ് സി പരീക്ഷയിൽ ചോദ്യമായി ജിതേഷ്ജിയും വരയരങ്ങും

Spread the love

 

konnivartha.com : ഇന്ന് രാവിലെ (ഡിസംബർ 21 നു ബുധനാഴ്ച ) സംസ്ഥാനതലത്തിൽ നടന്ന പി എസ് സി യുടെ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് മെയിൻ എഴുത്തു പരീക്ഷയിലെ 42 ആം ചോദ്യം അതിവേഗചിത്രകാരനും ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ വരയരങ്ങ് എന്ന തനതു കലാരൂപത്തിന്റെ പിതാവുമായ ജിതേഷ്ജിയെപ്പറ്റിയായിരുന്നു.

അതിദ്രുതചിത്രരചനയ്ക്കൊപ്പം പശ്ചാത്തല സംഗീതവും രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളെ അധികരിച്ചുള്ള കുറിക്കുകൊള്ളുന്ന നർമ്മഭാഷണവും കവിതയും വിസ്മയാനുഭവങ്ങളുമൊക്കെ സമഞ്ജസമായി സമന്വയിക്കുന്ന ഇൻഫോടൈൻമെന്റ് കലാരൂപമാണ് ജിതേഷ്ജി ആവിഷ്കരിച്ച വരയരങ്ങ്. 1990ൽ ചങ്ങനാശ്ശേരി എസ് ബി കോളേജ് വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് ജിതേഷ്ജി അരങ്ങിലെ വേഗവരയ്ക്ക് സമാരംഭം കുറിക്കുന്നത്.

 

വരയരങ്ങ് തനതുകലാരൂപത്തിന്റെ ട്രെയ്ഡ് മാർക്ക് പേറ്റന്റും വേർഡ് മാർക്ക് പേറ്റന്റും ലോകസഞ്ചാരിയായ ജിതേഷ്ജി എന്ന ഈ പത്തനംതിട്ട ജില്ലക്കാരന്‍റെ  പേരിലാണ് . 20 ലേറെ വിദേശരാജ്യങ്ങളിലെ നിരവധി അന്താരാഷ്ട്രവേദികളിലടക്കം പതിനായിരത്തോളം അരങ്ങുകളിൽ വരയരങ്ങ് എന്ന വരവേഗവിസ്മയമൊരുക്കിയ പെർഫോമിംഗ്‌ ചിത്രകാരനാണ് അടുപ്പമുള്ളവർക്കിടയിൽ “ജീ” എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെടുന്ന ജിതേഷ്ജി.
ക്ലാസിക് ചിത്രകലയുടെ കുലപതി ആർട്ടിസ്റ് വി എസ് വല്യത്താനാണ് ജിതേഷ്ജിയുടെ ചിത്രകലാ ഗുരു.

പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ ഭഗവതിക്കും പടിഞ്ഞാറ് വാർഡ് നിവാസിയായ ജിതേഷ്ജി പാരിസ്ഥിതിക ദാർശനികൻ, ഭൗമശില്പി, ലോകസഞ്ചാരിയായ ഇംഗ്ലീഷ് പ്രഭാഷകൻ, ഗ്രന്ഥകാരൻ, ഇൻഡോ ആംഗ്ലിയൻ (ഇംഗ്ലീഷിൽ എഴുതുന്ന) കവി എന്നീ നിലകളിലും ശ്രദ്ധേയനാണ്.

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന വിഖ്യാത പരിസ്ഥിതി ബോധനകഥയുടെ ഭൗമശില്പമാണ് (installation art) ജിതേഷ്ജിയുടെ ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലവും എക്കസഫി ജൈവ വൈവിദ്ധ്യ ജ്ഞാനകേന്ദ്രവും. കാട് വളർത്തിയും വ്യത്യസ്തങ്ങളായ അഞ്ഞൂറോളം പക്ഷി മൃഗാദികളെ നാച്ചുറൽ ഹാബിറ്റാറ്റിൽ അവയുടെ സ്വതന്ത്ര്യസഞ്ചാരം പരമാവധി സാദ്ധ്യമാകുംവിധം പരിപാലിച്ചും സമസൃഷ്ടിഭാവനയുടെയും സഹജീവി സ്നേഹത്തിന്റെയും മണ്ണുമര്യാദയുടെയും ജലസാക്ഷരതയുടെയും പാരിസ്ഥിതിക ദർശനങ്ങൾ പകർന്നും എക്കോ ഫിലോസഫിക്കൽ സന്യാസജീവിതം നയിക്കുകയാണ്‌ ജിതേഷ്ജി ഇപ്പോൾ.
ഭാര്യ : ഉണ്ണിമായ.മക്കൾ : ശിവാനി, നിരഞ്ജൻ.

error: Content is protected !!