Trending Now

ശബരിമല തീര്‍ഥാടകര്‍ അച്ചന്‍ കോവില്‍ കല്ലേലി കാനന പാതയിലൂടെ കാല്‍നടയായി എത്തി തുടങ്ങി

Spread the love

konnivartha.com : തമിഴ് നാട് ,ആന്ധ്രാപ്രദേശ്‌ എന്നിവിടെ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ അച്ചന്‍ കോവില്‍ കല്ലേലി കാനന പാതയിലൂടെ കാല്‍നടയായി എത്തി തുടങ്ങി .നൂറുകണക്കിന് അയ്യപ്പന്മാര്‍ ഇന്ന് ഈ പരമ്പരാഗത പാതയിലൂടെ കാല്‍നടയായി എത്തി . തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പന്മാരാണ് ഇന്ന് രാവിലെ മുതല്‍ എത്തിത്തുടങ്ങിയത് പിന്നാലെആന്ധ്രാപ്രദേശ്‌ നിന്നുള്ള ഒരു സംഘവും കാല്‍നടയായി എത്തി .

കല്ലേലി മുതല്‍ ചെമ്പനരുവി കൂട്ട് മുക്ക് വരെ ഇക്കുറി ടാറിംഗ് നടന്നിട്ടില്ല . വനം വകുപ്പ് ഒരു ഒരുക്കവും ഈ റോഡില്‍ നടത്തിയിട്ടില്ല . അന്യ സംസ്ഥാന സ്വാമിമാര്‍ അച്ചന്‍കോവില്‍ എത്തി ക്ഷേത്രത്തില്‍ വിരി വെച്ച ശേഷം വെളുപ്പിനെ മുതല്‍ കാല്‍നടയായി ശരണ മന്ത്രം ഉരുക്കഴിച്ചു ശബരിമല എന്ന ലക്ഷ്യ സ്ഥാനത്തേക്ക് പ്രയാണം തുടങ്ങുന്നു . അച്ചന്‍കോവില്‍ നിന്നും ആദ്യം കോടമല , വളയത് അഞ്ചു ഊരാളി നട ,കല്‍ചിറ ഉടയവരെ തൊഴുതു കാനന പാതയിലൂടെ കല്ലേലി എത്തും .

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ എത്തി തൊഴുത്‌ അന്നദാനവും കഴിച്ച ശേഷം അച്ചന്‍ കോവില്‍ നദിയില്‍ സ്നാനം ചെയ്തു വീണ്ടും യാത്ര തുടര്‍ന്ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ എത്തി രാത്രിയില്‍ വിരിവെക്കും . രാവിലെ തന്നെ വീണ്ടും യാത്ര തുടര്‍ന്ന് വെട്ടൂര്‍ ക്ഷേത്രത്തില്‍ തൊഴുതു മലയാലപ്പുഴ അമ്പലത്തില്‍ എത്തി തൊഴും. മുക്കട വഴി വടശ്ശേരിക്കര പ്രയാര്‍ ക്ഷേത്രത്തില്‍ വിരി വെക്കും .തുടര്‍ന്ന് പിറ്റേന്ന് യാത്ര തുടര്‍ന്ന് ളാഹ വഴി പമ്പയില്‍ എത്തുകയാണ് രീതി .കാല്‍നടയായി എത്തുന്ന മുഴുവന്‍ അയ്യപ്പന്മാര്‍ക്കും കുമ്മണ്ണൂരില്‍ ഒരു വീട്ടില്‍ സദ്യയും ഉണ്ട് . പരമ്പരാഗത കാനന പാത വീതി കൂട്ടി സൌകര്യ പ്രദമാക്കുവാന്‍ ഉള്ള സര്‍വേ നടപടി ആരംഭിച്ചിരുന്നു .

error: Content is protected !!