ക്രിസ്മസ് നവവത്സര സമാനങ്ങളുമായി ശിഷ്യഗണങ്ങൾ എത്തി. സർപ്രൈസ് നൽകി അജിനി ടീച്ചർ

Spread the love

konnivartha.com : “ഒട്ടിനിങ്ങൾ ചിറകായ് മുളക്കിൻ വെട്ടമാകട്ടെൻ കണ്ണിലാ നാളം.”
ക്രിസ്മസ് നവവത്സര ആ സമ്മാനങ്ങളുമായി വീട്ടിലെത്തിയ കുട്ടികൾക്ക് കടമ്മനിട്ട കാവ്യ ശിൽപ്പ സമുച്ചയത്തിലേക്ക് സർപ്രൈസ് യാത്ര ഒരുക്കി അജിനി ടീച്ചർ.

റാന്നി പഴവങ്ങാടി ഗവൺമെന്റ് യുപി സ്കൂൾ 2019 ബാച്ചിലെ കുട്ടികളാണ് അജിനി ടീച്ചറിനെ കാണാൻ വീട്ടിൽ എത്തിയത്.കുട്ടികളുടെ സ്നേഹ സമ്മാനങ്ങൾ ഏറ്റുവാങ്ങിയ ടീച്ചർ കടമ്മനിട്ട കാവ്യ ശില്പ സമുച്ചയത്തിൽ കുട്ടികളുമായെത്തിയത് അവരെ അദ്‌ഭുതപ്പെടുത്തി.ശില്പ ഭംഗി ആസ്വദിച്ച് ചുവരുകളിൽ കോറിയിട്ട കവിതാ ശകലങ്ങൾ വായിച്ച് നർമ്മ സല്ലാപം നടത്തി ടീച്ചറും കുട്ടികളും കാവ്യസമുച്ചയത്തിൽ നിന്നും യാത്രയായി.ചെറുകുളഞ്ഞി ബഥനി ആശ്രമം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ അമൽ സന്തോഷ്, സജിത കുമാരി, ജാസ്മിൻ, അനന്തു എസ്, ജഗൻ മോൻ എന്നിവരാണ് ടീച്ചറിനെ കാണാൻ എത്തിയത്.

error: Content is protected !!