Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
ശബരിമല : പരാതിയുണ്ടോ? പരിഹാരത്തിന് ഡിഎല്‍എസ്എയുണ്ട് പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ഡിസംബര്‍ 30 ന് കൊല്ലത്ത് അരുവാപ്പുലം :ബി. ​രേ​ഷ്മ പു​തി​യ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റാ​കും ശബരിമല : പുല്ലുമേട് പാതയിൽ സ്പോട്ട് ബുക്കിങ്ങിലൂടെ ദിവസേന ആയിരം പേരെ മാത്രം അനുവദിക്കും: എരുമേലി പരമ്പരാഗത പാത വഴി എത്തുന്നവർക്ക് പ്രത്യേക പാസ് ഇല്ല വിഖ്യാത മാധ്യമപ്രവർത്തകൻ പീറ്റർ ആർനറ്റ് (91) അന്തരിച്ചു വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലര്‍ത്തണം :കെ എസ് ഇ ബി സ്ഥാനാർത്ഥികളുടെ മരണം: പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനമായി നന്ദേഡ്–കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസിന് ആവണീശ്വരത്തും കൊട്ടാരക്കരയിലും സ്റ്റോപ്പ് അനുവദിച്ചു ശബരിമലയില്‍ സുഖദര്‍ശനം: ഗായകന്‍ സന്നിധാനന്ദന്‍ ശബരിമല സ്വർണപ്പാളി കടത്തല്‍ കേസ് : രേഖകൾ കോടതി അനുവദിച്ചാൽ ഇഡി പ്രത്യേക കേസ് രജിസ്റ്റർ ചെയ്യും

ബഫര്‍സോണ്‍: സമഗ്രഫീല്‍ഡ് പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണം – അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

News Editor

ഡിസംബർ 30, 2022 • 1:57 pm

ബഫര്‍ സോണ്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച വിവരശേഖരണത്തിനായി വകുപ്പുകളുടെ സംയുക്ത ഫീല്‍ഡ് പരിശോധന ജനുവരി ഏഴിനു മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ജനവാസ കേന്ദ്രങ്ങളുടേയും, കൃഷിയിടങ്ങളുടേയും  വിശദാംശങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന വിവരശേഖരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതിനും എംഎല്‍എയുടെ അധ്യക്ഷതയില്‍ പമ്പാവാലി മാര്‍ത്തോമാ പാരിഷ് ഹാളില്‍ ചേര്‍ന്ന പെരുനാട് പഞ്ചായത്തിലെ 6, 7, 8, 9 വാര്‍ഡ് ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും  കര്‍ഷക സംഘടന നേതാക്കളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ ഉപഗ്രഹ സര്‍വേ നടത്തിയിട്ടുള്ളത്. കേരളാ സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ തയാറാക്കിയ അസറ്റ് മാപ്പര്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഫീല്‍ഡ് പരിശോധന നടത്തുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള പരിശോധനയോടൊപ്പം നേരിട്ട് വിദ്യാലയങ്ങള്‍, കെട്ടിടങ്ങള്‍, ആരാധനാലയങ്ങള്‍, ആശുപത്രികള്‍, വീടുകള്‍, തുടങ്ങിയ എല്ലാ നിര്‍മിതികളുടേയും, കൃഷിയിടങ്ങളുടേയും കൃത്യമായ വിവരശേഖരണം നടത്തേണ്ടതുണ്ട്. വിവരശേഖരണത്തില്‍ സാങ്കേതിക പരിജ്ഞാനം കുറവുള്ള  പൊതുജനങ്ങള്‍ക്ക് എല്ലാ വിവരങ്ങളും നല്‍കി പ്രക്രിയ കുറ്റമറ്റതാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. ഇതിനായി വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക ഉപസമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം നടത്തണം. തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ എംഎല്‍എ തലത്തില്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, പെരിയാര്‍ വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഹരികൃഷ്ണന്‍, റാന്നി ഡിഎഫ്ഒ ജയകുമാര്‍ ശര്‍മ്മ, റെയ്ഞ്ച് ഓഫീസര്‍മാരായ അജിത് കുമാര്‍, ജ്യോതിഷ്, വാര്‍ഡ് അംഗങ്ങളായ സിബി അഴകത്ത്, റിന്‍സി ബൈജു, മഞ്ജു പ്രമോദ്, ശ്യാം മോഹന്‍, രാഷ്ട്രീയ കക്ഷിനേതാക്കള്‍, സംഘടനാ പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.