കോന്നി ചൈനമുക്കിൽ കാറും സ്‌കൂട്ടറും ഇടിച്ചു :ബസ്സിന് അടിയിൽപ്പെടാതെ യുവതി രക്ഷപെട്ടു

Spread the love

 

 

Konnivartha. Com :കോന്നി ചൈനമുക്കിൽ കാറും സ്‌കൂട്ടറും തമ്മിൽ ഇടിച്ചു.  കോന്നി ഭാഗത്തേക്ക് പോയ   സ്‌കൂട്ടറിൽ അതേ ദിശയിൽ പോയ കാർ ആണ്ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിൽ നിന്നും തണ്ണിത്തോട് നിവാസിയായ യുവതി വീണു. പുനലൂർ ഭാഗത്തേക്ക്‌ പോയ കെ എസ് ആർ ടി സി ബസ്സിന്റെ സൈഡിൽ ആണ് യുവതി വീണത് . ബസിന് അടിയിലേക്ക് പോകേണ്ട സാഹചര്യമായിരുന്നു. ബസ്സ്‌ പെട്ടെന്ന് നിർത്തിയതിനാൽ വലിയ അപകടം സംഭവിച്ചില്ല.

കാറിനും ബസ്സിനും ഇടയിൽ പെട്ടതാണ് അപകട കാരണം. റോഡ് വീതി കൂട്ടിയതിൽ പിന്നെ വാഹനങ്ങൾ അമിത വേഗതയിൽ ആണ് സഞ്ചരിക്കുന്നത്.