konnivartha.com : കേരള അബ്കാരി നിയമം വകുപ്പ് 54 പ്രകാരം തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന വില്ലേജ് പരിധികളില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി.
മദ്യനിരോധനം പ്രാബല്യമുള്ള തീയതി, വില്ലേജ് പരിധി, സമയം എന്ന ക്രമത്തില്‍: ജനുവരി 12: പന്തളം, കുളനട- രാവിലെ ആറു മുതല്‍ വൈകുന്നേരം അഞ്ചുവരെ. ജനുവരി 12: കിടങ്ങന്നൂര്‍- രാവിലെ 10 മുതല്‍ രാത്രി എട്ടുവരെ. ജനുവരി 12: ആറന്മുള, മല്ലപ്പുഴശേരി- രാവിലെ 11 മുതല്‍ രാത്രി ഒന്‍പതു വരെ. ജനുവരി 12: കോഴഞ്ചേരി- ഉച്ചയ്ക്ക് ഒന്നു മുതല്‍ രാത്രി 11 വരെ.
ജനുവരി 12, 13 : ചെറുകോല്‍, അയിരൂര്‍- 12ന് വൈകുന്നേരം മൂന്നു മുതല്‍ 13ന് രാവിലെ ഏഴുവരെ. ജനുവരി 13 : റാന്നി- പുലര്‍ച്ചെ 12.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ. ജനുവരി 13 : വടശേരിക്കര- പുലര്‍ച്ചെ 1.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ. ജനുവരി 13, 14: റാന്നി പെരുനാട്- 13ന് രാവിലെ ആറുമുതല്‍ 14ന് രാത്രി 10 വരെ. ജനുവരി 21, 22: റാന്നി പെരുനാട്- 21ന് പുലര്‍ച്ചെ 12 മുതല്‍ 22ന് രാത്രി 12 വരെ.