Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
ശബരിമല : പരാതിയുണ്ടോ? പരിഹാരത്തിന് ഡിഎല്‍എസ്എയുണ്ട് പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ഡിസംബര്‍ 30 ന് കൊല്ലത്ത് അരുവാപ്പുലം :ബി. ​രേ​ഷ്മ പു​തി​യ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റാ​കും ശബരിമല : പുല്ലുമേട് പാതയിൽ സ്പോട്ട് ബുക്കിങ്ങിലൂടെ ദിവസേന ആയിരം പേരെ മാത്രം അനുവദിക്കും: എരുമേലി പരമ്പരാഗത പാത വഴി എത്തുന്നവർക്ക് പ്രത്യേക പാസ് ഇല്ല വിഖ്യാത മാധ്യമപ്രവർത്തകൻ പീറ്റർ ആർനറ്റ് (91) അന്തരിച്ചു വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലര്‍ത്തണം :കെ എസ് ഇ ബി സ്ഥാനാർത്ഥികളുടെ മരണം: പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനമായി നന്ദേഡ്–കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസിന് ആവണീശ്വരത്തും കൊട്ടാരക്കരയിലും സ്റ്റോപ്പ് അനുവദിച്ചു ശബരിമലയില്‍ സുഖദര്‍ശനം: ഗായകന്‍ സന്നിധാനന്ദന്‍ ശബരിമല സ്വർണപ്പാളി കടത്തല്‍ കേസ് : രേഖകൾ കോടതി അനുവദിച്ചാൽ ഇഡി പ്രത്യേക കേസ് രജിസ്റ്റർ ചെയ്യും

റിയൽ എസ്റ്റേറ്റ് പ്രൊജക്ടുകളുടെ രജിസ്ട്രേഷൻ വർധന:159 റിയൽ എസ്റ്റേറ്റ് ഏജന്റുമാർ 2022ൽ കെ-റെറയിൽ രജിസ്റ്റർ ചെയ്തു

News Editor

ജനുവരി 17, 2023 • 11:40 pm

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) യിൽ 2022 കലണ്ടർ വർഷത്തിൽ പുതിയ റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റുകളുടെ രജിസ്‌ട്രേഷനിൽ 39.47 ശതമാനം വർധനവുണ്ടായി. 2021ൽ 114 പുതിയ പ്രൊജക്റ്റുകൾ മാത്രം രജിസ്റ്റർ ചെയ്തപ്പോൾ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 159 പുതിയ പ്രൊജക്റ്റുകളാണ്.

2021ൽ 8,28,230.79 ചതുരശ്ര മീറ്റർ ബിൽഡ് അപ്പ് ഏരിയ പുതിയ രജിസ്റ്റേഡ് പ്രൊജക്റ്റുകളിലായി ഉണ്ടായിരുന്നുവെങ്കിൽ 2022 ആയപ്പോൾ അത് 16,36,577.18 ചതുരശ്ര മീറ്ററായി വർധിച്ചു. 97.59 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2021ൽ പുതിയ രജിസ്റ്റേഡ് പ്രൊജക്ടുകളിലായി 5933 യൂണിറ്റുകൾ മാത്രമാണുണ്ടായിരുന്നത്. 2022ൽ ഇത് 12018 യൂണിറ്റുകളായി വർധിച്ചു.  102.56 ശതമാനമാണ് ഇക്കാര്യത്തിലുണ്ടായ വർധന. കോവിഡ് മൂലം നിറം മങ്ങിപ്പോയ റിയൽ എസ്റ്റേറ്റ് ബിസിനസ് മേഖല കഴിഞ്ഞ വർഷം മുതൽ ശക്തി പ്രാപിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2021ൽ കൊമേഴ്‌സ്യൽ ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്ത പുതിയ റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റുകളുടെ ആകെ ഫ്‌ളോർ ഏരിയ 19802.04 ചതുരശ്ര മീറ്ററിൽ നിന്നും 2022ൽ 44386.07 ചതുരശ്ര മീറ്റർ ആയി വർദ്ധിച്ചു. ഒരു വർഷം കൊണ്ട് ഈ മേഖലയിലുണ്ടായത് 124.14 ശതമാനം വളർച്ചയാണ്. വൺ ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളുടെ രജിസ്‌ട്രേഷനിലും സമാനമായ പ്രവണതയാണ് കാണുന്നത്. 2021 ൽ പുതിയ 233 വൺ ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളും 2022ൽ പുതിയ 837 വൺ ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളുമാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 259 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

 2022ൽ റെസിൻഷ്യൽ റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റുകൾക്കാണ് ഏറ്റവും അധികം രജിസ്‌ട്രേഷനായിരിക്കുന്നത്- 148 എണ്ണം. 50 വില്ല പ്രൊജക്റ്റുകളുടെ രജിസ്‌ട്രേഷനും കഴിഞ്ഞ വർഷം നടന്നു. കൊമേഴ്‌സ്യൽ-റെസിഡൻഷ്യൽ സമ്മിശ്ര പ്രൊജക്റ്റുകൾ 19 എണ്ണമാണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത്. ഇവ കൂടാതെ ഏഴ് പ്ലോട്ട് രജിസ്‌ട്രേഷനുകളും മൂന്ന് ഷോപ്പ് / ഓഫീസ് സ്‌പേസ് പ്രൊജക്റ്റുകളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. 159 റിയൽ എസ്റ്റേറ്റ് ഏജന്റുമാർ 2022ൽ കെ-റെറയിൽ രജിസ്റ്റർ ചെയ്തു.

ഏറ്റവും കൂടുതൽ റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റുകളുടെ രജിസ്ട്രേഷൻ നടന്നത് എറണാകുളം ജില്ലയിലാണ്- 80 എണ്ണം. 72 രജിസ്ട്രേഷനുകളുമായി തിരുവനന്തപുരം ജില്ലയാണ് രണ്ടാമത്. കഴിഞ്ഞ വർഷം ഒരു രജിസ്‌ട്രേഷനും നടക്കാത്ത ജില്ലകൾ വയനാടും കൊല്ലവുമാണ്. ആലപ്പുഴപത്തനംതിട്ട ജില്ലകളിൽ ഓരോ രജിസ്‌ട്രേഷൻ വീതം നടന്നു.  മറ്റു ജില്ലകളിലെ രജിസ്‌ട്രേഷൻ: കോട്ടയം-8,  ഇടുക്കി-2തൃശ്ശൂർ-25പാലക്കാട്-13മലപ്പുറം-3കോഴിക്കോട്-17കണ്ണൂർ-6കാസർഗോഡ്-2.

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.