
konnivartha.com : അതിരുങ്കല്‍ – പുന്നമൂട് റോഡില്‍ കാരയ്ക്കാകുഴി അങ്കണവാടിക്ക് സമീപം കലുങ്കിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍കൂടിയുള്ള ഗതാഗതം (19) മുതല്‍ ഭാഗീകമായി നിയന്ത്രണം ഏര്‍പ്പെടുത്തി. മുറിഞ്ഞകല്ലില്‍ നിന്നും വരുന്ന വാഹനങ്ങള്‍ അതിരുങ്കല്‍, എലിക്കോട്, സര്‍മുക്ക് വഴി കൂടലിലേക്കും കൂടലില്‍ നിന്നും വരുന്ന വാഹനങ്ങള്‍ സര്‍മുക്ക്, എലിക്കോട്, അതിരുങ്കല്‍ വഴി മുറിഞ്ഞകല്ലിലേക്കും തിരിച്ചുവിടുമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്ത്) ഉപവിഭാഗം അടൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.