Trending Now

മകരജ്യോതി പുരസ്ക്കാരം അയ്മനം സാജന് ലഭിച്ചു

Spread the love

 

konnivartha.com : എരുമേലി അയ്യപ്പ ജ്യോതി ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രഥമ മകരജ്യോതി പുരസ്ക്കാരം അയ്മനം സാജന് ലഭിച്ചു.തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പന്തളം രാജാവ്  പുണർതം തിരുന്നാൾ നാരായണവർമ്മ തമ്പുരാനാണ് പുരസ്കാരം സമ്മാനിച്ചത്.

വർഷങ്ങളായി ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന അയ്യപ്പ ജ്യോതി ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രതിഭാസംഗമത്തിലാണ് മകരജ്യോതി പുരസ്കാരം അയ്മനം സാജന് ലഭിച്ചത്. സിനിമാരംഗത്തെ സംഭാവനകൾക്കും, മകരവിളക്ക് എന്ന ഷോർട്ട് മൂവിയുടെ രചനയും സംവിധാനവും നിർവ്വഹിച്ചതിനുമാണ് പുരസ്കാരം ലഭിച്ചത്‌.

 

സ്വാമി സരസ്വതി തീർത്ത പാദ സ്വാമികൾ അധ്യക്ഷനായ  ചടങ്ങിൽ, രവീന്ദ്രൻ എരുമേലി സ്വാഗതം അർപ്പിച്ചു.ശാന്താലയം ഭാസി, നന്ദാവനംശുശീലൻ, വിജയൻ ഇളയത് ,പ്രിയാ ഷൈൻ, ആശാ തൃപ്പൂണിത്തുറ, കൃഷ്ണകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.കലാസാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

error: Content is protected !!