രക്ഷാപ്രവര്‍ത്തനം: വിദ്യാര്‍ഥികളെയും  അധ്യാപകരേയും എംഎല്‍എ ആദരിച്ചു

Spread the love

konnivartha.com : പത്തനംതിട്ട- അടൂര്‍ റോഡില്‍ കൈപ്പട്ടൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറി സ്വകാര്യ ബസിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ രക്ഷപെടുത്തുന്നതിന് മുന്‍പന്തിയിലുണ്ടായിരുന്ന കൈപ്പട്ടൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളെയും അധ്യാപകരേയും അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി വിദ്യാര്‍ഥികള്‍ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനം സംസ്ഥാനത്തിന് തന്നെ അഭിമാനമാണന്ന് എംഎല്‍എ പറഞ്ഞു.
error: Content is protected !!