ഇ സഞ്ജീവനി പോർട്ടലിൽ ലോഗിൻ ചെയ്ത് ഡോക്ടർക്കു മുന്നിൽ നഗ്നതാ പ്രദർശനം

Spread the love

 

 

konnivartha.com : കോന്നി മെഡിക്കൽ കോളജിലെ ഡോക്ടർക്കു മുന്നിൽ ഇ സഞ്ജീവിനി പോർട്ടലിൽ ലോഗിൻ ചെയ്ത രോഗി നഗ്നതാ പ്രദർശനം നടത്തിയെന്നു പരാതി.ഇ-സഞ്ജീവനി ടെലി മെഡിസിൻ സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങൾ കാണിക്കുകയായിരുന്നു.

ആറന്മുള സ്വദേശിനിയായ ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കി.തൃശ്ശൂര്‍ സ്വദേശിയായ മുഹമ്മദ് സുഹൈബ് (21) എന്ന യുവാവ് കണ്‍സള്‍ട്ടേഷനിടെ സ്വകാര്യഭാഗങ്ങള്‍ കാണിച്ചുവെന്നാണ് പരാതി.

 

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യവിഭാഗത്തിലെ ഡോക്ടറാണ് പരാതിക്കാരി.ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ ഡ്യൂട്ടിയായിരുന്നു ഡോക്ടര്‍ക്കുണ്ടായിരുന്നത്. വീട്ടില്‍ ഇരുന്ന് ലാപ്‌ടോപ് ഉപയോഗിച്ച് ഇ സഞ്ജീവനി മുഖാന്തരം ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ നടത്തുകയായിരുന്നു. ഇതിനിടെ മുഹമ്മദ് സുഹൈബ് നഗ്നതാപ്രദര്‍ശനം നടത്തിയെന്നാണ് ഡോക്ടറുടെ പരാതി.

കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ മുഖേനയാണ് ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവം നടന്നത് ആറന്മുള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ പോലീസ് കേസ് ഇവിടേക്ക് കൈമാറുകയായിരുന്നു.ഇ സഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന പേരും മറ്റു വിവരങ്ങളും ഡോക്ടര്‍ പോലീസിന് കൈമാറിയിട്ടുണ്ട്.

error: Content is protected !!