കളക്ടറേറ്റ് ജീവനക്കാര്‍ക്ക് ആധാര്‍ അപ്‌ഡേഷന്‍ ക്യാമ്പ് നടത്തി

Spread the love



പൗരന്‍ മാരുടെ വ്യക്തി വിവരങ്ങളും, വിലാസവും സംബന്ധിച്ച വിവരങ്ങള്‍ പുതുക്കുന്നതിന്റെ ഭാഗമായി അക്ഷയ ജില്ലാ പ്രൊജക്റ്റ് ഓഫീസിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കായി പ്രേത്യേക ആധാര്‍ അപ്‌ഡേഷന്‍ ക്യാമ്പ് നടത്തി.

പത്തു വര്‍ഷം മുന്‍പ് ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുള്ളവരും, ആധാര്‍ കാര്‍ഡ് എടുത്ത സമയത്ത് നല്‍കിയിട്ടുള്ള വ്യക്തി വിവരങ്ങള്‍ പിന്നീട് ഭേദഗതി വരുത്തിയിട്ടില്ലാത്തവര്‍ക്കുമാണ് ആധാര്‍ അപ്‌ഡേഷന്‍ നടത്തി വരുന്നത്. ഭേദഗതി ആവശ്യമായിട്ടുള്ളവര്‍ പേര്, വിലാസം എന്നിവ തെളിയിക്കുന്നത്തിനുള്ള രേഖകള്‍ ആധാര്‍ പോര്‍ട്ടലില്‍ ചേര്‍ത്ത് അപ് ഡേറ്റ് ചെയ്യണം. പൊതുജനങ്ങള്‍ക്ക് ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ജില്ലയിലെ അംഗീകൃത ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളായ 65 അക്ഷയ കേന്ദ്രങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക

 

ളക്ടറേറ്റില്‍ സംഘടിപ്പിച്ച ആധാര്‍ അപ്‌ഡേഷന്‍ ക്യാമ്പിന് ഐ. ടി. സെല്‍ കോ. ഓര്‍ഡിനേറ്റര്‍ അജിത് ശ്രീനിവാസ്, ഐ. ടി മിഷന്‍ ജില്ലാ കോ. ഓര്‍ഡിനേറ്റര്‍ കെ. ധനേഷ്, അക്ഷയ അസിസ്റ്റന്റ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ എസ്. ഷിനു, ബ്ലോക് കോ – ഓര്‍ഡിനേറ്റര്‍ എം.വി. ജയശ്രീ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

error: Content is protected !!