
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്‌സി, ജനറല്‍ വിഭാഗത്തില്‍പ്പെട്ട 101 കുടുംബങ്ങള്‍ക്ക് പോത്തുകുട്ടിയെ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സാം വാഴോട്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലിജ മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, മെമ്പര്‍മാരായ മിനി മനോഹരന്‍, ലക്ഷ്മി ജി നായര്‍, അനൂപ് വേങ്ങവിള, ജീന ഷിബു, അരുണ്‍ രാജ്, ലത, ജെ. പ്രകാശ്, വിദ്യാ ഹരികുമാര്‍, കാഞ്ചന, സതീശ് കുമാര്‍, വെറ്ററിനറി സര്‍ജന്‍ ഡോ. നീലിമ എന്നിവര്‍ പങ്കെടുത്തു.