തേക്കുതോട്ടില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി: ചരിഞ്ഞത് പിടിയാന: ദിവസങ്ങളുടെ പഴക്കം

Spread the love

 

KONNIVARTHA.COM : തേക്കുതോട് വാട്ടര്‍ ടാങ്കിന് സമീപത്ത് നിന്നും പുഴയ്ക്ക് അക്കരെ ഉള്‍വനത്തില്‍ പിടിയാനയുടെ ജഡം കണ്ടെത്തി. ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ബുധനാഴ്ച വൈകിട്ടാണ് ജഡം കണ്ടത്.

മണ്ണീറ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലാണ് പ്രദേശം. ആനയ്ക്ക് അധികം പ്രായമില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. വെറ്റിനറി സര്‍ജന്‍ എത്തി പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷമേ മരണകാരണം അറിയുകയൂള്ളൂ.

error: Content is protected !!