Trending Now

ബി ജെ പി കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി

Spread the love

 

konnivartha.com : കുതിക്കുന്ന ഭാരതം കിതയ്ക്കുന്ന കേരളം എന്ന സന്ദേശവുമായി ബി ജെ പി കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വള്ളിക്കോട് നിന്നും കോന്നിയിലേക്ക്‌ പദയാത്ര നടത്തി .മണ്ഡലം ജനറല്‍സെക്രട്ടറി രഞ്ജിത്ത് മാളിയേക്കല്‍ നയിച്ച പദയാത്രയുടെ സമാപന സമ്മേളനം കോന്നിയിൽ ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ: വി. എ സൂരജ് ഉദ്ഘാടനം ചെയ്തു . ബി ജെ പി കോന്നി മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ്‌ കുമാർ അധ്യക്ഷത വഹിച്ചു ജില്ലാ ജനറല്‍സെക്രട്ടറി അഡ്വ:കെ. ബിനു മോന്‍ . ജില്ലാ സെക്രട്ടറിമാരായ കെ വി പ്രഭ , സലിം കുമാര്‍ കല്ലേലി, ബിന്ദു പ്രകാശ്‌ , ന്യൂന പക്ഷ മോര്‍ച്ച ജില്ലാ അധ്യക്ഷ്യന്‍ ബിനോയ്‌ മാത്യു ,മഹിള മോര്‍ച്ച ജില്ല അധ്യക്ഷ മീന എം നായര്‍ , സംസ്ഥാന സമിതി അംഗവും റബര്‍ ബോര്‍ഡ്‌ അംഗവുമായ സി എസ് സോമന്‍ പിള്ള എന്നിവര്‍ സംസാരിച്ചു

ജില്ലാ കമ്മിറ്റി അംഗമായ ഹരികുമാർ വള്ളിക്കോട് ജയകൃഷ്ണൻ മാസ്റ്റർ,രവി വള്ളിക്കോട്, കോന്നി മണ്ഡലം ഭാരവാഹികളായ ബിന്ദു ടീച്ചർ, പ്രസന്നൻ അമ്പലപ്പാട്, ചന്ദ്രമതിയമ്മ, ഗിരീഷ് കളഭം, സദാശിവൻ മഠത്തിൽ, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് പ്രസ്സി കൊക്കാത്തോട്, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് സൂര്യ രാജേഷ് പഞ്ചായത്ത്‌ -ഏരിയ ഭാരവാഹികളായ ജയൻ വെള്ളപ്പാറ പ്രമോദ് കുമാർ വടക്കേടത്ത്, ജ്യോതി ഡി കുറുപ്പ്, അനിൽ അമ്പാടി, മോഹനൻ മുല്ലശ്ശേരി, സോമൻ മാടപ്പാറ, അനീഷ് മോൻ,രഞ്ജിത്ത് കൊട്ടാരത്തിൽ, മനോഹരക്കുറുപ്പ്, ശിവപ്രസാദ് എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി

error: Content is protected !!