konnivartha.com/മഞ്ഞിനിക്കര: സഹജീവികളെ ചേർത്ത് നിർത്തുകയും, അവരെ കരുതുകയും ചെയ്തിരുന്ന വ്യക്തിത്വമായിരുന്നു പരിശുദ്ധ ഏലിയാസ് ത്രി ദ്വിയൻ ബാവയെന്ന് മോർ അത്താനാസ്യോസ് ഗീവർഗീസ് മെത്രാപ്പോലിത്ത .91 മത് മഞ്ഞിനിക്കര പെരുന്നാളിന് 91 പേർക്ക് സൗജന്യ വസ്ത്രവും, ഭക്ഷണകിറ്റും നൽകുന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ജേക്കബ്ബ് തോമസ് കോറെപ്പിസ്കോപ്പ മാടപ്പാട്ട്, .അലക്സ് കൊറെപ്പിസ്കോപ്പാ , ഫാ. ബെൻസി മാത്യു, ഫാ.റോബി ആര്യാട്ട് എന്നിവർ യോഗത്തിൽ സംബന്ധിച്ചു. വെളളിയാഴ്ചയാണ് തീർത്ഥാടകർ എത്തിച്ചേരുക .ഓമല്ലൂർ കുരിശടിയിലും, മഞ്ഞിനിക്കര ദയറായിലും തീർകാടകരെ സ്വീകരിക്കാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
(വ്യാഴം) വൈകിട്ട് വടക്കൻ മേഖലയിലെ പ്രധാന തീർതാടക സംഘം മാരാമൺ മണൽപ്പുറത്ത് വിശ്രമിച്ച ശേഷം പുലർച്ചെ ആറന്മുള കുരിശടിയിലെ വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം പരിശുദ്ധന്റെ കബറിങ്കലേക്ക് പദയാത്ര ആരംഭിക്കും. കേരളത്തിലും, പുറത്തു നിന്നും വിവിധ സ്ഥലങ്ങളിൽ നിന്നും തീർത്ഥാടകർ കാൽനടയായി കബറിങ്കലേക്ക് യാത്ര ആരംഭിച്ചത് . ( വെള്ളി ) രാവിലെ മുതൽ എത്തിച്ചേരും

