Trending Now

മാര്‍ച്ച് ഒന്നു മുതല്‍ കോന്നിയിലെ ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ പുനരാരംഭിക്കും

Spread the love

 

konnivartha.com : കോന്നിയില്‍ നിന്നുള്ള ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ മാര്‍ച്ച് ഒന്നിന് പുനരാരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു.

അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ബസ് സര്‍വീസുകള്‍ നിലച്ചതിനെ സംബന്ധിച്ച് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

കോവിഡിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയിരുന്ന തണ്ണിത്തോട് പഞ്ചായത്തിലെ തണ്ണിത്തോട്ടില്‍ നിന്നും ഗുരുവായൂരിലേക്കുള്ള സര്‍വീസും, കോട്ടയത്ത് നിന്നുള്ള ആങ്ങമൂഴി സര്‍വീസുമാണ് പുനരാരംഭിക്കുന്നത്. മലയോര മേഖലയിലെ ജനങ്ങളുടെ ആകെ ആശ്രയമായിരുന്ന ഈ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിലൂടെ സാധാരണക്കാരായ ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരമാകും.
ആങ്ങമൂഴിയില്‍ നിന്നും എരുമേലി വഴി കോട്ടയം പോകുന്ന സര്‍വീസും
കരിമാന്‍തോട് നിന്നും കോന്നി -പൂങ്കാവ് -പ്രമാടം വഴി പത്തനംതിട്ട – കോട്ടയം – അങ്കമാലി വഴി തൃശൂര്‍ പോകുന്ന സര്‍വീസുകളുമാണ് ആരംഭിക്കുന്നത്.

error: Content is protected !!