വളളിക്കോട് കൃഷിഭവന്‍ കൊയ്ത്തുത്സവം: നടുവത്തൊടി പാടശേഖരത്ത് നടന്നു

Spread the love

 

konnivartha.com : വളളിക്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ 2022-23 ലെ നെല്‍കൃഷി കൊയ്ത്തുത്സവം നടുവത്തൊടി പാടശേഖരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.മോഹനന്‍നായരുടെ അധ്യക്ഷതയില്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍ മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാര്‍ളി, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി. സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെആര്‍ പ്രമോദ്, പ്രസന്നകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.വിമല്‍, ജി.ലക്ഷ്മി, അഡ്വ. തോമസ് ജോസ് അയ്യനേത്ത്, കോന്നി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി.ഷീജകുമാര്‍, കൃഷി ഓഫീസര്‍ രഞ്ജിത്ത് കുമാര്‍, പാടശേഖര സമിതി പ്രസിഡന്റ് കെ.എന്‍ വിശ്വനാഥന്‍ നായര്‍, സെക്രട്ടറി ആര്‍.വിക്രമന്‍ നായര്‍, കര്‍ഷകര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!