Trending Now

കോന്നി തെങ്ങുംകാവിൽ കിണറിലേക്ക് തലകറങ്ങി വീണ വൃദ്ധൻ മരിച്ചു

Spread the love

 

konnivartha.com :കിണർ കുഴുക്കുന്നതിനിടെ ഹൃദയാഘാതം വന്ന് മരിച്ചു

കോന്നി : കിണർ കുഴിക്കുന്നതിനിടയിൽ ഹൃദയാഘാതം വന്നതിനെ തുടർന്ന് മധ്യ വയസ്കൻ മരിച്ചു.തെങ്ങുംകാവ് സ്വദേശി പുത്തൻപുരക്കൽ രാജൻ(55) ആണ് മരിച്ചത്.പത്തൽകുറ്റി സുമേഷ് എന്നയാളുടെ കിണർ കുഴിക്കുന്നതിനിടെ ആണ് ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്.കൃഷ്ണൻ കുട്ടി എന്ന സുഹൃത്ത് ആണ് രാജനോടൊപ്പം കിണർ കുഴിച്ചിരുന്നത്.രാവിലെ പത്തരയോടെ പ്രഭാത ഭക്ഷണത്തിന് ശേഷമാണ് കിണർ കുഴിക്കുവാൻ ഇറങ്ങിയത്.തലകറക്കവും നെഞ്ച് വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു എന്ന് കൂടെ ഉണ്ടായിരുന്നവർ പറയുന്നു.സിഐടിയു മുണ്ടയ്ക്കാ മുരുപ്പ് യൂണിറ്റ് കൺവീനറാണ് രാജൻ.സംസ്കാരം ശനിയാഴ്ച്ച പകൽ 2 ന്
ഭാര്യ: മല്ലിക
മക്കൾ: രാജി ,രാഗി, രമ്യ
മരുമകൾ: സോമൻ, മനു, രാജേഷ്

error: Content is protected !!