
konnivartha.com : കോന്നി താലൂക്ക് ഓഫീസിൽ ജീവനക്കാരുടെ കൂട്ട അവധി. 20 ജീവനക്കാർ അവധിയെടുത്ത് മൂന്നാറിൽ ടൂർ പോയതായും 19 പേർ അനധികൃത അവധിയിലാണെന്നുമാണ് റിപ്പോർട്ട്. തഹസീൽദാർ ഉൾപ്പെടെ ഉദ്യോഗസ്ഥർ ഓഫീസിൽ എത്തിയിട്ടില്ല. സംഭവത്തിൽ നടപടിയെടുക്കുമെന്ന് ആവശ്യപ്പെട്ട് കോന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് റോജി ഏബ്രഹാമിന്‍റെ നേത്യത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കോന്നി താലൂക്ക് ഓഫീസ് ഉപരോധിച്ചു.
60 ജീവനക്കാരുള്ള ഓഫീസിൽ 21 പേർ മാത്രമാണ് ഇന്ന് ജോലിക്കെത്തിയത്. 39 പേർ അവധിയിലാണ്. ഇതിൽ 19 പേർ മാത്രമേ അവധി അപേക്ഷിച്ചിട്ടുള്ളു. റവന്യൂ മന്ത്രിയെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും ജനങ്ങളെ വലയ്ക്കുന്ന ഇത്തരം നടപടികൾ പ്രോത്സാഹിപ്പിക്കില്ലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു