നിക്ഷേപസമാഹരണ യജ്ഞം: സഹകരണ വകുപ്പ് 450 കോടി രൂപ സമാഹരിക്കും

Spread the love

 

 

സഹകരണ വകുപ്പ് പത്തനംതിട്ട ജില്ലയില്‍ 43-ാമത് നിക്ഷേപസമാഹരണ യജ്ഞത്തിന്റെ ഭാഗമായി 450 കോടി രൂപ സമാഹരിക്കും. സഹകരണ നിക്ഷേപം കേരള വികസനത്തിന് എന്നതാണ് ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 31 വരെ നടക്കുന്ന നിക്ഷേപസമാഹരണ യജ്ഞത്തിന്റെ സന്ദേശം.

 

സംസ്ഥാനതലത്തില്‍ 9000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. നിക്ഷേപസമാഹരണത്തിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ യോഗം ചേര്‍ന്ന് താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍ക്ക് നല്‍കിയതായി പത്തനംതിട്ട ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) അറിയിച്ചു.

error: Content is protected !!