Trending Now

ലോക ജലദിനം- പോസ്റ്റര്‍ രചനാ മത്സരം

Spread the love

 

ലോക ജലദിനത്തോട് അനുബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പും പത്തനംതിട്ട ജില്ലാ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാനും ചേര്‍ന്ന് ഇലന്തൂര്‍ ബ്ലോക്കിലെയും  പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെയും കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പോസ്റ്റര്‍ രചനാ മത്സരം കോണ്‍ഫറന്‍സ് ഹാളില്‍ ഇലന്തൂര്‍  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാ ദേവി ഉദ്ഘാടനം ചെയ്തു.

 

മത്സരത്തില്‍ 16 കോളജുകളില്‍ നിന്നായി 33 മത്സരാര്‍ഥികള്‍ പങ്കെടുത്തു. മത്സര വിജയികള്‍ക്ക് പ്രസിഡന്റ് ട്രോഫിയും മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു

error: Content is protected !!