Trending Now

ഗാന്ധിദർശൻ വേദിയുടെ നേതൃത്വത്തില്‍ ആനിക്കാട് വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

Spread the love

 

konnivartha.com /മല്ലപ്പള്ളി: ഗാന്ധിദർശൻ വേദി ആനിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനിക്കാട് വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

ആനിക്കാട് ഗ്രാമപഞ്ചായത്തിലെ കാവനാൽ കടവ് ചേലക്കൊമ്പ് PWD റോഡുകൾ ഉൾപ്പെടെയുള്ള എല്ലാ റോഡുകളുടെയും ശോചനീയാവസ്ഥ പരിഹരിക്കുക. 2023 ഏപ്രിൽ 1 മുതൽ സാധാരണ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന നികുതി വർദ്ധനവ്, പെട്രോൾ സെസ് ഇവ ഒഴിവാക്കുക, വെള്ളക്കരം വർദ്ധനവ് ഒഴിവാക്കുക, കുടിവെള്ളക്ഷാമം പരിഹരിക്കുക.രാഹുൽ ഗാന്ധിയുടെ പാർലമെൻറ് അംഗത്വം റദ്ദാക്കുകയും, രാഹുൽ ഗാന്ധിയെ കൽത്തുറങ്കിൽ അടക്കുന്നതിനും ശ്രമിക്കുന്ന കേന്ദ്രസർക്കാർ നടപടിയിലും പ്രതിഷേധിച്ചു.

ആനിക്കാട് ഗ്രാമപഞ്ചായത്ത് ഉൾക്കൊള്ളുന്ന തിരുവല്ല നിയോജകമണ്ഡലം MLA മാത്യു റ്റി തോമസിന്റെ ആനിക്കാടിനോടുള്ള അവഗണനയിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി.

ഗാന്ധിദർശൻ വേദി മണ്ഡലം ചെയർമാൻ വി.പി ഫിലിപ്പോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. സലീൽ സാലി ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളി മുൻ ബ്ലോക്ക് പ്രസിഡണ്ട് അഡ്വ. പ്രസാദ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി, ഗാന്ധിദർശൻ വേദി പത്തനംതിട്ട ജില്ലാ സെക്രട്ടറി ആർ പുഷ്ക്കരൻ, DCC മെമ്പർ സുരേഷ് ബാബു പാലാഴി, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സാജൻ കരിമ്പനാമണ്ണിൽ, അനിയൻകുഞ്ഞ് കുടിലിൽ, തങ്കച്ചൻ പൂവത്തുംമൂട്ടിൽ, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡണ്ട് സതീഷ് കുമാർ, ജലാലുദ്ദീൻ റാവുത്തർ ചിരങ്കുളം, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി മുന്ന വസിഷ്ഠൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ആനിക്കാട് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിനു മുന്നിൽ നിന്നും വില്ലേജ് ഓഫീസിലേക്കുള്ള മാർച്ചിന് യൂത്ത് കോൺഗ്രസ് നേതാക്കളായ ഷിബു വടക്കേടത്ത്, നിഖിൽ ചാക്കോ, അരുൺ മാടത്തിങ്കൽ, ജോജു ചാക്കോ ഐപ്പ്, ജിജോ കുര്യൻ ഐപ്പ്, സുരേഷ് മാമൂട്ടിൽ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!