Trending Now

ഇളകൊള്ളൂരില്‍ പ്ലാവ് ഒടിഞ്ഞു വീണ് വൃദ്ധയ്ക്ക് ഗുരുതര പരുക്ക്

Spread the love

 

konnivartha.com : കോന്നിയിൽ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും കക്കൂസിന് മുകളിൽ പ്ലാവ് ഒടിഞ്ഞു വീണ് വൃദ്ധയ്ക്ക് ഗുരുതര പരുക്ക്. ഇളകൊള്ളൂർ സ്വദേശി മണികണ്ടവിലാസത്തിൽ എൺപത്തിയേഴ് വയസ്സുകാരി ഭാർഗവി അമ്മയെ തലയ്ക്കും കൈയ്ക്കും ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

വ്യായാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് കനത്ത മഴയിലും കാറ്റിലും വീടിന് സമീപം ഉണ്ടായിരുന്ന കക്കൂസിനൂ മുകളിലേക്ക് പ്ലാവ് ഒടിഞ്ഞു വീണത്. ഈ സമയം ഭാർഗവി അമ്മ കക്കൂസിൽ ഉണ്ടായിരുന്നു. പ്ലാവിന്‍റെ വലിയ കമ്പ് ഒടിഞ്ഞു ഇതിന് ഉള്ളിലേക്ക് പതിച്ചു തലയിലേക്ക് പതിക്കുകയും,.മേൽക്കൂരയിലെ ഷീറ്റ് പൊട്ടി തലയിൽ വീഴുകയും ആയിരുന്നു. ഗുരുതര പരുക്കുകളോടെ ഉടൻ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട താലൂക്ക് ആശുപത്രിയിലും എത്തിച്ചു.പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു.

error: Content is protected !!