കിടപ്പുരോഗിയായ വയോധികന് രക്ഷകരായി റാന്നി ജനമൈത്രി പോലീസ്

Spread the love

 

konnivartha.com /പത്തനംതിട്ട: കിടപ്പുരോഗിയും പാർക്കിൻസൺ ബാധിതനും,മരുന്നിനോ ആഹാരത്തിനോ നിവൃത്തിയില്ലാതെ ദുരിതത്തിൽ കഴിഞ്ഞുവന്നതുമായ വയോധികന് പോലീസ് രക്ഷകരായി. റാന്നി അങ്ങാടി പുല്ലൂപ്രം പടിഞ്ഞാറെ കൂറ്റിൽ വീട്ടിൽ വേണുകുട്ട(62)നെ റാന്നി ജനമൈത്രി പോലീസാണ് സുരക്ഷിത കേന്ദ്രത്തിലെത്തിച്ചത്.

ബി എസ് എൻ എല്ലിൽ ഫീൽഡ് വർക്കർ ആയിരുന്ന ഇദ്ദേഹം രണ്ടു മാസമായി രോഗബാധിതനായി കിടപ്പിലാണ്. കൂടെ താമസിക്കുന്ന ജയശ്രീ (58)ആയിരുന്നു കാര്യങ്ങൾ നോക്കിനടത്തിയിരുന്നത് . ആഹാരത്തിനോ മരുന്നിനോ നിവൃത്തിയില്ലാതെ നിസ്സഹായാവസ്ഥയിലായ വേണുക്കുട്ടന്റെ സ്ഥിതി മനസിലാക്കിയ റാന്നി പോലീസ് ഇൻസ്‌പെക്ടർ വിനോദിന്റെ നിർദ്ദേശപ്രകാരം കിടങ്ങന്നൂർ കാരുണ്യലയ (അമ്മവീട് ) ത്തിൽ
ജനമൈത്രീ പോലീസ് എത്തിക്കുകയായിരുന്നു.

റാന്നി എസ് ഐ ശ്രീജിത്ത്‌ ജനാർദ്ദനൻ, ജനമൈത്രി ബീറ്റ് ഓഫീസർ അശ്വാധീഷ്
എന്നിവരുടെ നേതൃത്വത്തിലാണ് കേന്ദ്രത്തിൽ എത്തിച്ചത്. കാരുണ്യലയം ചെയർമാൻ അബ്ദുൾ അസീഫ് വേണുക്കുട്ടനെ ഏറ്റെടുത്തു.

error: Content is protected !!