
konnivartha.com : എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ മഹാരാഷ്ട്ര എടിഎസ് പിടികൂടിയ പ്രതി ഷാറൂഖ് സെയ്ഫിയെ വ്യാഴാഴ്ച രാവിലെ കേരളത്തിലെത്തിക്കും.കേരളത്തില്‍ നിന്ന് രാത്രി 9.30ന് ആക്രമണം നടത്തി ട്രെയിന്‍ മാര്‍ഗം മഹാരാഷ്ട്രയിലേക്ക് കടന്ന പ്രതിയെ വിവിധ അന്വേഷണ സംഘങ്ങളുടെ സംയുക്ത ഓപ്പറേഷനൊടുവിലാണ് മഹാരാഷ്ട്രയിലെ രത്നഗിരി നിന്നും എ ടി എസ് പിടികൂടിയത് .
തുടര്‍ന്ന് കേരള പോലീസിനെ വിവരം അറിയിച്ചു . പ്രതി യുപി സ്വദേശയാണെന്ന് സൂചന ലഭിച്ചതോടെ അന്വേഷണ സംഘം കഴിഞ്ഞ ദിവസംയുപിയിലെത്തി പ്രതിയുടെ വീട്ടില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി മഹാരാഷ്ട്രയില്‍ പിടിയിലായത്.