എലത്തൂർ ട്രെയിനിലെ തീവെപ്പ് കേസിലെ പ്രതിയുടെ നീക്കങ്ങൾ ആസൂത്രിതം : എന്‍ ഐ എ കേസ് ഏറ്റെടുക്കും

Spread the love

 

എലത്തൂർ ട്രെയിനിലെ തീവെപ്പ് കേസിലെ പ്രതിയുടെ നീക്കങ്ങൾ ആസൂത്രിതമെന്ന് പൊലീസ്. പിന്നിൽ വ്യക്തികളോ സംഘടനകളോ ഉണ്ടാകാമെന്ന കേന്ദ്ര ഏജൻസികളുടെ സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം നടക്കുന്നത്.

 

ഷാറൂഖ് സെയ്ഫിയുടെ രണ്ട് വർഷത്തെ നീക്കങ്ങളുമന്വേഷിക്കും. ഫോൺകോളുകളും ചാറ്റുകളും പരിശോധിക്കും.മറ്റാർക്കെങ്കിലും പങ്കുള്ള കാര്യം പ്രതി ആവർത്തിച്ച് നിഷേധിക്കുകയാണ്.ദില്ലിയിൽ നിന്ന് ഷാറൂഖ് സെയ്ഫി കേരളത്തിലേക്ക് യാത്ര നടത്തിയത് സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ. ന്യൂ ദില്ലി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഷാറൂഖിന് ദില്ലിയിൽ മലയാളികളുമായി ബന്ധമുണ്ടോ എന്നതിലും പരിശോധന നടക്കുകയാണ്.കഴിഞ്ഞ മാസം 31 ന് ഷഹീൻബാഗിലെ വീട് വിട്ട ഷാറൂഖ് സെയ്ഫി ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം കേരളത്തിലേക്കുള്ള ട്രെയിനിൽ യാത്ര തുടങ്ങിയെന്നാണ് വിവരം. ചണ്ഡിഗഡിൽ നിന്ന് കൊച്ചുവേളിയ്ക്ക് എത്തുന്ന സമ്പർക്ക് ക്രാന്തി ട്രെയിനിലാണ് യാത്ര നടത്തിയതെന്നാണ് കണ്ടെത്തൽ.

 

ഈക്കാര്യം ഉറപ്പിക്കാനാണ് റെയിൽവേ സ്റ്റേഷനിൽ എത്തി സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചത്. ടിക്കറ്റ് വെൻഡിംഗ് മിഷിനിൽ നിന്നാണ് ടിക്കറ്റ് എടുത്തതെന്ന് നേരത്തെ മഹാരാഷ്ട്ര എടിഎസിന് ഇയാൾ മൊഴി നൽകിയിരുന്നു. ഇതേ ട്രെയിനിൽ രണ്ടിന് പുലർച്ചയോടെ കേരളത്തിൽ എത്തിയെന്നാണ് വ്യക്തമാകുന്നത്. ഷാറൂഖിന് ജോലി സംബന്ധമായോ, അല്ലാതെയോ മലയാളികളുമായി ബന്ധമുണ്ടോ എന്നതിൽ പരിശോധന തുടരുകയാണ്. ഷഹീൻബാഗിൽ നിന്ന് കച്ചവടത്തിനും ജോലിക്കുമായി കേരളത്തിൽ എത്തിയവരെ കുറിച്ചും സംഘം വിവരം എടുത്തിട്ടുണ്ട്. ഗൂഢാലോചന നടത്തിയത് സാധൂകരിക്കുന്ന തെളിവുകൾ ദില്ലിയിൽ നിന്ന് ശേഖരിക്കാനായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ നല്കുന്ന സൂചന.

 

എന്നാൽ പരസഹായമില്ലാതെ ഷാറൂഖ് കേരളം വരെ എത്തി ഇത്തരമൊരു നീക്കം നടത്തില്ലെന്ന അനുമാനത്തോടെയാണ് പരിശോധന തുടരുന്നത്. ഒരു ബോഗി മൊത്തം കത്തിക്കാന്‍ ഉള്ള ശ്രമമായിരുന്നോ എന്നും പരിശോധിക്കുന്നു . നിരോധിത സംഘടനകളുടെ ആഹ്വാന പ്രകാരം ആണോ കൃത്യം നിര്‍വ്വഹിക്കാന്‍ എത്തിയത് എന്നും പരിശോധിക്കുന്നു .

യാതൊരു പ്രകോപനവും കൂടാതെ കേരളത്തില്‍ എത്തി ബോഗിയിലെ യാത്രികരുടെ മേല്‍ ദ്രാവകം ഒഴിച്ച് കത്തിക്കണം എങ്കില്‍ ആസൂത്രണം വേണ്ടി വരും . ഇത് ഒരു ട്രയല്‍ ആണോ എന്നും സംശയിക്കുന്നു . വരും നാളുകളില്‍ വലിയ രീതിയില്‍ ട്രെയിന്‍ സ്പോടനം ആണോ ലക്ഷ്യം എന്നും അന്വേഷണ വിധേയമാക്കുന്നു .എന്‍ ഐ എ യുടെ സംഘം അന്വേഷണം ആരംഭിച്ചു . കേസ് ഏറ്റെടുക്കാന്‍ അടുത്ത ദിവസങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇടും എന്ന് അറിയുന്നു

error: Content is protected !!