
തണ്ണിത്തോട് വെൽഫെയർ യു പി ,കോന്നി ഗവ. എൽ പി സ്കൂള്‍ എന്നിവയ്ക്ക് 43.58 ലക്ഷം രൂപ അനുവദിച്ചു
konnivartha.com : കോന്നി നിയോജക മണ്ഡലത്തിലെ രണ്ട് സർക്കാർ എൽപി സ്കൂളുകൾക്ക് കെട്ടിടത്തിന് അറ്റകുറ്റപ്പണി നടത്തുന്നതിനായി 43.58 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ.കെ. യൂ.ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.
തണ്ണിത്തോട് വെൽഫെയർ യൂ പി സ്കൂൾ പുനരുദ്ധാരണത്തിനായി 29.58 ലക്ഷം രൂപയും കോന്നി ഗവ. എൽ പി സ്കൂൾ പുനരുദ്ധാരണത്തിനായി 14 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നൽകിയ അപേക്ഷയെ തുടർന്നാണ് തുക അനുവദിച്ചത്.
പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർവഹണ ചുമതല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു പ്രവർത്തികൾ അടിയന്തരമായി ആരംഭിക്കാൻ ആവശ്യമായ നിർദ്ദേശം നൽകുമെന്ന് എംഎൽഎ അറിയിച്ചു