
konnivartha.com : കേന്ദ്ര സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് കേരളത്തിലെ ജനങ്ങള്‍ക്ക് അനുവദിച്ച തിരുവനന്തപുരം -കണ്ണൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ സ്റ്റോപ്പ് ചെങ്ങന്നൂര്‍ വേണം എന്ന് ഓണ്‍ലൈന്‍ മാധ്യമമായ കോന്നി വാര്‍ത്ത ഡോട്ട് കോം കേന്ദ്ര മന്ത്രി വി മുരളീധരന് നിവേദനം നല്‍കി . ശബരിമല തീര്‍ഥാടകര്‍ ഏറെ ആശ്രയിക്കുന്ന ഏക റെയില്‍വേ സ്റ്റോപ്പ് ആണ് ചെങ്ങന്നൂര്‍ എന്നും നിവേദനത്തില്‍ ചൂണ്ടി കാട്ടി .
കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട് കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ട്രെയിനിന് നിലവില്‍ സ്റ്റോപ് നിശ്ചയിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലക്കാര്‍ ഏറെ ആശ്രയിക്കുന്നത് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റോപ്പ്‌ആണ് . ചെങ്ങന്നൂര്‍ കൂടി വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ സ്റ്റോപ്പ് അനുവദിക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കണം എന്ന് കോന്നി വാര്‍ത്ത ഡോട്ട് കോം നിവേദനത്തില്‍ ചൂണ്ടി കാട്ടി