Trending Now

യുവജന കമ്മീഷന്‍ ചെയര്‍മാനായി എം ഷാജര്‍ ചുമതലയേറ്റു

Spread the love

കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാനായി എം ഷാജര്‍ ചുമതലയേറ്റു. ചെയര്‍പേഴ്സണ്‍ സ്ഥാനത്തുനിന്ന് ഡോ. ചിന്താ ജെറോം രണ്ടു ടേം പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് എം ഷാജര്‍ ചുമതലയേറ്റത്.

പുതിയ ഉത്തരവാദിത്വം പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും വിവേചനമില്ലാതെ നീതി പൂര്‍വമായി മുന്നോട്ട് പോകുമെന്നും എം ഷാജര്‍ പറഞ്ഞു. ചുമതല ഏറ്റെടുത്ത എം. ഷാജറിന് കമ്മീഷന്റെ നിയമാവലി മുന്‍ യുവജനകമ്മീഷന്‍ അധ്യക്ഷ ഡോ. ചിന്താ ജെറോം കൈമാറി.

ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, കമ്മീഷന്‍ അംഗങ്ങളായ കെ.പി. പ്രമോഷ്, അഡ്വ. ആര്‍. രാഹുല്‍, കമ്മീഷന്‍ സെക്രട്ടറി ഡാര്‍ളി ജോസഫ്, ഡോ. ഷിജുഖാന്‍, വി. എസ്. ശ്യാമ തുടങ്ങിയവര്‍ പങ്കെടുത്തു.കണ്ണൂര്‍ എംഎം ബസാര്‍ പുറക്കുന്ന് സ്വദേശിയായ ഷാജര്‍ കേളോത്ത് മുഹമ്മദ് കുഞ്ഞിയുടെയും ഹാജിറയുടെയും മകനാണ്. ഭാര്യ: ഹസീന. മക്കള്‍: അയാന്‍ ഹാദി, അയ്‌റ എമിന്‍.

error: Content is protected !!