കോന്നി ആനക്കൂടിന് ബലക്ഷയം ഉണ്ട് : പുതുക്കി പണിയണം

Spread the love

 

konnivartha.com : കോന്നി ആനക്കൂടിന് ബലക്ഷയം സംഭവിക്കാന്‍ സാഹചര്യം ഉണ്ടെന്നും പുതുക്കി പണിയാന്‍ ഉള്ള നടപടി ആവശ്യം ആണ് എന്നും വനം വകുപ്പില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ അക്കം ഇട്ടു നിരത്തി പറയുന്നു .നിലവില്‍ ഉള്ള ജീവക്കാരില്‍ കുറെ ആളുകളെ വിളിച്ചു എങ്കിലും ബലക്ഷയം അവരും പറയുന്നു എങ്കിലും “പേടിയോടെ “ആണ് സംസാരിച്ചത് . എന്നാല്‍ ആന എന്ന ഗ്രന്ഥം എഴുതിയ വിരമിച്ച വനം വകുപ്പ് ജീവനക്കാരന്‍ ചിറ്റാര്‍ ആനന്ദന്‍  പറയുന്നു കോന്നി ആനക്കൂടിന് ബലക്ഷയം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന്  . ഉന്നത വനം വകുപ്പ് ജീവനക്കാരും “ഫിറ്റ്നസ് “പറയുന്നില്ല . വനം വകുപ്പ് പരിശോധന നടത്തിഎന്ന കാര്യം പോലും സമ്മതിക്കാന്‍ അവര്‍ക്കും കഴിയുന്നില്ല . എന്നാല്‍ ബലക്ഷയം ഉണ്ടെന്ന കാര്യത്തില്‍ സംശയം ഇല്ല .

 

അരിക്കൊമ്പന്‍ എന്ന ആനയെ മയക്കു വെടി വെച്ച് പിടിച്ചാല്‍ ആദ്യം കൊണ്ട് വരേണ്ട സ്ഥലം ആയിരുന്നു കോന്നി ആനക്കൂട് . അതിനു മുന്നേ വനം വകുപ്പ് കൂടിന്‍റെ ബലം നോക്കി .പക്ഷെ ബലക്ഷയം ഉണ്ടെന്നു അവര്‍ക്കും മനസ്സിലായി . കോന്നി ആനക്കൂട് പുതുക്കി പണിയണം .അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അത് ഉപകരിക്കും . നിലവില്‍ ഉള്ള ആനക്കൂട് 1942-ലാണ്‌ സ്ഥാപിക്കപ്പെട്ടത്‌. അതിനും മുന്‍പ് മഞ്ഞക്കടമ്പ് ഭാഗത്ത്‌ ആയിരുന്നു ആനക്കൂട് .

കാട്ടിൽ നിന്നും പിടിച്ചുകൊണ്ടു വരുന്ന ആനകളെ, താപ്പാനകളെ ഉപയോഗിച്ച് പരിശീലിപ്പിക്കുന്ന ഒരു കേന്ദ്രമാണിത്. മുൻപൊക്കെ കാട്ടാനകളെ പിടിച്ചിരിന്നുവെങ്കിലും 1977-ഓടേ ആനപിടുത്തം കേന്ദ്ര സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ചു .

 

വാരിക്കുഴിയിൽ വീഴ്ത്തിയാണ് ആനകളെ പിടിച്ചിരുന്നത്. മുണ്ടോമുഴി, മണ്ണാറപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് പ്രധാനമായും ആനകളെ പിടിച്ചിരുന്നത്.ആറ് ആനകൾക്ക് പരിശീലനം നൽകുവാനുള്ള ശേഷിയുണ്ടായിരുന്നു  മുന്‍പ് ഈ ആനക്കൂടിന്.

 

കമ്പകം കൊണ്ട് ആണ് ആനക്കൂട് നിര്‍മ്മിച്ചത് .ആനകള്‍ക്ക് വെള്ളം കുടിക്കാന്‍ ഉള്ള കല്ലില്‍ തീര്‍ത്ത വലിയ ഭരണിയും ഉണ്ട് . 12.65 മീറ്റർ നീളവും, 8.60 മീറ്റർ വീതിയും,7 മീറ്റർ ഉയരവുമുണ്ട് കോന്നിയിലെ ആനകൂടിന്. കോന്നി കൊച്ചയ്യപ്പന്‍ അടക്കമുള്ള ആനകള്‍ ആയിരുന്നു ഈ കൂട്ടില്‍ വളര്‍ന്നത്‌ .

കാലം കഴിഞ്ഞപ്പോള്‍ ആനകൂടിനും ബലക്ഷയം വന്നു . ബലക്ഷയം ഉണ്ടെന്നു വനം വകുപ്പ് പറയുന്നില്ല എങ്കിലും പരിശോധിച്ച് ബലക്ഷയം ഉണ്ടെന്നു വനം വകുപ്പിന് ബോധ്യം വന്നിട്ടുണ്ട് . നിലവില്‍ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ പ്രധാന ആകര്‍ഷണ കേന്ദ്രം ആണ് പഴയ ആനക്കൂട് .ആനക്കൂട് പുതുക്കി പണിയണം ജനകീയ ആവശ്യം . താഴേക്ക് ഉള്ള തൂണുകള്‍ക്ക് അത്ര ബലം ഇപ്പോള്‍ ഇല്ല .പുതിയ കമ്പകം കൊണ്ട് ആനക്കൂട് പുതുക്കി പണിയണം . കാരണം ഇനിയും കാട്ടില്‍ ഒറ്റപ്പെടുന്ന ആനകള്‍ എത്തുവാന്‍ ഉണ്ട് .കോന്നി ആനക്കൂട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ മാത്രമാകരുത് .ഇത് പൈതൃക സ്വത്തായി സംരക്ഷിക്കണം .

 

 

error: Content is protected !!