
ന്യൂനമർദ്ദം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് മോഖ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.കേരളത്തില്‍ ഒറ്റപ്പെട്ട വേനൽ മഴ തുടരും.
ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയാലും കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് നിലവില്‍ ഉള്ള വിവരം. മോഖ ചുഴലിക്കാറ്റ് ബംഗ്ലാദേശ് മ്യാന്മാര്‍ ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യതയെന്ന് നിലവിലെ വിലയിരുത്തല്‍ . കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.