
konnivartha.com : ഇന്ന് വൈകിട്ട് ഉണ്ടായ കാറ്റിലും മഴയിലും കോന്നി മേഖലയില്‍ വ്യാപക നാശനഷ്ടം ഉണ്ടായി .നാളെ വില്ലേജ് ഓഫീസുകളില്‍ എത്തുന്ന നാശനഷ്ട അപേക്ഷകള്‍ വിലയിരുത്തിയ ശേഷമേ വ്യാപ്തി കണക്കാക്കാന്‍ കഴിയൂ .
ഇന്ന് വൈകിട്ട് നാല് മണിയ്ക്ക് ശേഷമാണ് മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശിയത് . കൃഷി നാശത്തിന് ഒപ്പം പല വീടുകളുടെയും മുകളിലേക്ക് മരങ്ങള്‍ ഒടിഞ്ഞു വീണിട്ടുണ്ട് . കോന്നി മങ്ങാരം 628- നമ്പർ എന്‍ എസ് എസ് കരയോഗമന്ദിരത്തിന്‍റെ മേൽക്കൂരയും തകര്‍ന്നു .
ശക്തമായ കാറ്റ് മൂലം വ്യാപക കൃഷി നാശവും ഉണ്ടായി .വാഴയും കപ്പയും ഒടിഞ്ഞു . മരങ്ങള്‍ കടപുഴകി വീണു . മെയ് 11 വരെ ജില്ലയില്‍ ശക്തമായ മഴ പെയ്യുമെന്നുള്ള മുന്നറിയിപ്പ് ഉണ്ട് .മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . മഴ ശക്തമായതോടെ മലയോരവാസികള്‍ ഭീതിയിലാണ് .