മൈലപ്ര പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് അറിയിപ്പുകള്‍

Spread the love

 

konnivartha.com : മൈലപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് (പഞ്ചായത്ത് വാര്‍ഡ്) ഉപതെരഞ്ഞെടുപ്പ് മെയ് 30ന് നടക്കും. മണ്ണാറക്കുളഞ്ഞി എംഎസ്സി എല്‍പിഎസ് സ്‌ക്കൂളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്.

വോട്ടെണ്ണല്‍ മെയ് 31 രാവിലെ 10 ന് നടക്കും. വാര്‍ഡില്‍ 772 വോട്ടര്‍മാരാണ് ഉള്ളത്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥന്‍മാരുടെ യോഗം ജില്ലാ കളക്ടറേറ്റില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മിയുടെ അധ്യക്ഷതയില്‍ നടന്നു

പെരുമാറ്റചട്ടം : മൈലപ്ര പഞ്ചായത്തിലെ അപേക്ഷകള്‍ അദാലത്തില്‍ സ്വീകരിക്കില്ല

മൈലപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് (പഞ്ചായത്ത് വാര്‍ഡ്) ഉപതെരഞ്ഞെടുപ്പ് മെയ് 30ന് നടക്കുന്നതിനാല്‍ പെരുമാറ്റചട്ടം നിലവിലുളളതിനാല്‍ ഈ ഗ്രാമപഞ്ചായത്തില്‍ നിന്നുളള അപേക്ഷകളിന്മേല്‍ കോന്നി താലൂക്ക് തല കരുതലും കൈതാങ്ങും പരാതി പരിഹാര അദാലത്തില്‍ നടപടികള്‍ ഒന്നും സ്വീകരിക്കാന്‍ പാടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

error: Content is protected !!