പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 10/05/2023)

Spread the love

 

കരുതലും കൈത്താങ്ങും കോന്നി താലൂക്കുതല അദാലത്ത് (മേയ് 11)

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള കരുതലും കൈത്താങ്ങും കോന്നി താലൂക്കുതല അദാലത്ത്  (മേയ് 11) രാവിലെ 10ന് നടക്കും.

 

കോന്നി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അദാലത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വ്യവസായ മന്ത്രി പി. രാജീവ്, ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ എന്നിവര്‍ നേതൃത്വം നല്‍കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.  ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ മുഖ്യപ്രഭാഷണം നടത്തും.

 

ആന്റോ ആന്റണി എംപി, അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍,  ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍,  എഡിഎം ബി. രാധാകൃഷ്ണന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

പെരുമാറ്റചട്ടം : മൈലപ്ര പഞ്ചായത്തിലെ അപേക്ഷകള്‍ അദാലത്തില്‍ സ്വീകരിക്കില്ല

മൈലപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് (പഞ്ചായത്ത് വാര്‍ഡ്) ഉപതെരഞ്ഞെടുപ്പ് മെയ് 30ന് നടക്കുന്നതിനാല്‍  പെരുമാറ്റചട്ടം നിലവിലുളളതിനാല്‍ ഈ ഗ്രാമപഞ്ചായത്തില്‍ നിന്നുളള അപേക്ഷകളിന്മേല്‍ കോന്നി താലൂക്ക് തല  കരുതലും കൈതാങ്ങും  പരാതി പരിഹാര അദാലത്തില്‍ നടപടികള്‍ ഒന്നും സ്വീകരിക്കാന്‍ പാടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

 

എന്റെ കേരളം’ മേള: ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ ‘എന്റെ കേരളം’ പ്രദര്‍ശന – വിപണനമേളയുടെ ഒരുക്കങ്ങള്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ അവസാനഘട്ടത്തില്‍. മേയ് 12ന് വൈകുന്നേരം 5.30ന് ആണ്  ഉദ്ഘാടനം. ആരോഗ്യ- കുടുംബക്ഷേമ – വനിത- ശിശു വികസനവകുപ്പു മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും.

 

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.ഇതിനു മുന്നോടിയായി വൈകുന്നേരം നാലിന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്നു ജില്ലാ സ്റ്റേഡിയത്തിലേക്ക് വൈവിധ്യമേറിയ കലാരൂപങ്ങളോടു കൂടിയ വര്‍ണാഭമായ സാംസ്‌കാരിക ഘോഷയാത്ര നടക്കും.   സര്‍ക്കാര്‍ വകുപ്പുകളുടെയും  സ്ഥാപനങ്ങളുടെയും സവിശേഷതകള്‍  വിളിച്ചോതുന്നവയായിരിക്കും ഘോഷയാത്ര.

കിഫ്ബിയുടെ നേതൃത്വത്തില്‍ ജില്ലാ സ്റ്റേഡിയത്തില്‍ 70,139 ചതുരശ്ര അടി   വരുന്ന പന്തലാണ് ഒരുക്കിയിട്ടുള്ളത്. ശീതീകരിച്ച 200ല്‍ ഏറെ  സ്റ്റാളുകള്‍ ഇവിടെ  സജ്ജമാകുന്നു. തീം സ്റ്റാള്‍, വാണിജ്യ സ്റ്റാള്‍, സേവന സ്റ്റാള്‍ എന്നിവയാകും പ്രധാനമായി ഉണ്ടാകുക. വിവിധ കലാപരിപാടികളും  പ്രദര്‍ശനങ്ങളും  മേളയുടെ പ്രധാന ആകര്‍ഷണമാകും. 4036 ചതുരശ്ര അടി  വരുന്ന വലിയ ഫുഡ് കോര്‍ട്ടാണ് കുടുംബശ്രീക്കായി  ഒരുക്കുന്നത്.

 

ജില്ലയുടെ സവിശേഷതകളും വികസനമുന്നേറ്റവും ഉള്‍പ്പെടുത്തിയ പ്രത്യേക കവാടം  മേളയിലേക്ക് എത്തുന്നവരെ വരവേല്‍ക്കും. മേളയുമായി ബന്ധപ്പെട്ട് മാലിന്യനിര്‍മാര്‍ജനത്തിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹരിതചട്ടം പാലിച്ചായിരിക്കും മേളയുടെ പ്രവര്‍ത്തനം. മേള കാണാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസിനു സമീപം സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയവും പരിസരവും വര്‍ണാഭമായ വൈദ്യുത വിളക്കുകളാല്‍ അലങ്കരിച്ചു. സ്റ്റേഡിയത്തിലെ ശൗചാലയത്തിനു പുറമേ, ബയോടോയ്ലറ്റുകളും സജ്ജമാക്കി.

 

ഉദ്ഘാടന – സമാപന ചടങ്ങുകളും വിവിധപരിപാടികളും   കാണുന്നതിന്  പ്രത്യേക ഓഡിറ്റോറിയം ക്രമീകരിച്ചിട്ടുണ്ട്. സ്റ്റേജില്‍ വലിയ എല്‍ഇഡി വോളും സജ്ജമാണ്. മേളയുടെ സുരക്ഷിതത്വവും ഗതാഗത ക്രമീകരണവും പോലീസ് ഉറപ്പാക്കും. പ്രവേശനം സൗജന്യമാണ്.

 

ട്യൂഷന്‍ ടീച്ചര്‍മാര്‍ക്ക് അപേക്ഷിക്കാം

പട്ടികജാതി വികസനവകുപ്പിന്റെ അധീനതയില്‍ പത്തനംതിട്ട കല്ലറകടവില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍ക്കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2023-24 അധ്യയനവര്‍ഷം യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നതിനായി താത്കാലിക വ്യവസ്ഥയില്‍ പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍ താമസിക്കുന്ന പ്രവര്‍ത്തിപരിചയമുള്ള ട്യൂഷന്‍ ടീച്ചര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യുപി വിദ്യാര്‍ഥികളെ എല്ലാവിഷയവും പഠിപ്പിക്കുന്നതിനായി പ്ലസ് ടു,പ്രീഡിഗ്രി,ടിടിസി/ഡിഗ്രിയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

നാച്ചുറല്‍സയന്‍സ്(ബയോളജി) ,സോഷ്യല്‍ സ്റ്റഡീസ്,ഫിസിക്കല്‍ സയന്‍സ്(ഫിസിക്സ് ആന്റ് കെമിസ്ട്രി),ഇംഗ്ലീഷ്,കണക്ക്,ഹിന്ദി എന്നീ വിഷയങ്ങളില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനായി ബി എഡ് / പിജി യോഗ്യതയുള്ള അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റയും അപേക്ഷയും മെയ് 20 ന്  വൈകുന്നേരം അഞ്ചിനകം ,ഇലന്തൂര്‍ ബ്ലോക്ക്  പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍-9544788310,8547630042

എന്റെ കേരളം പ്രദര്‍ശന മേള: ചെസ് മത്സരം മേയ് 11ന്  
സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം മേളയുടെ പ്രചാരണത്തിന്റെ ഭാഗമായി  ജില്ലാ  സ്പോര്‍ട്സ് കൗണ്‍സില്‍,  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ മേയ് 11ന് രാവിലെ 8.30ന് ചെസ് മത്സരം നടത്തും.
മത്സരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസിനു സമീപമുള്ള കൊച്ചീപ്പന്‍ മാപ്പിള ഹാളില്‍ പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യും

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 12 ന്
ചെങ്ങന്നൂര്‍ ഗവ. ഐടിഐ യില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് ട്രേഡിലും എംപ്ലോയബിലിറ്റി സ്‌കില്‍സ് ഇന്‍സ്ട്രക്ടറുടെയും ഒഴിവുളള ഇന്‍സ്ട്രെക്ടര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥിയെ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമിക്കുന്നതിനുളള അഭിമുഖം മെയ് 12 ന് രാവിലെ 10 ന് ചെങ്ങന്നൂര്‍ ഗവ.ഐടിഐ യില്‍ നടത്തുന്നു. അഭിമുഖത്തിന് ഹാജരാകുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ  പകര്‍പ്പുകളും ഹാജരാക്കണം.

യോഗ്യത : കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് ട്രേഡ് : എഞ്ചിനീയറിംഗ് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ബിരുദവും, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും /മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും /ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/എന്‍എസി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും.

എംപ്ലോയബിലിറ്റി സ്‌കില്‍സ് : എംബിഎ /ബിബിഎ /ഡിഗ്രി /ഡിപ്ലോമയും രണ്ട് വര്‍ഷത്തെ  പ്രവൃത്തി പരിചയവും. എംപ്ലോയബിലിറ്റി സ്‌കില്‍സ്  വിഷയത്തില്‍ ഡിജിറ്റിയുടെ ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നും ഹ്രസ്വകാല ടിഒടി കോഴ്‌സ് പൂര്‍ത്തിയാക്കണം. പന്ത്രണ്ടാം ക്ലാസ്/ഡിപ്ലോമ ലെവലില്‍ ഇംഗ്ലീഷ് / കമ്മ്യൂണിക്കേഷന്‍ സ്‌കില്ലും അടിസ്ഥാന കമ്പ്യൂട്ടര്‍ വിദ്യാഭ്യാസവും നേടിയിരിക്കണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐ യില്‍  കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്   (സിഒപിഎ) ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവ് .കമ്പ്യൂട്ടര്‍ സയന്‍സ് /ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ എഞ്ചിനീയറിംഗ് /വൊക്കേഷണല്‍  ഡിഗ്രിയും ഒരു വര്‍ഷത്തെ  പ്രവര്‍ത്തി  പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ  പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍  ബിരുദവും രണ്ട്  വര്‍ഷത്തെ  പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍  കമ്പ്യൂട്ടര്‍ സയന്‍സ് /ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ഡിപ്ലോമയും രണ്ട്  വര്‍ഷത്തെ  പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ ഐ ടി ഐ  സര്‍ട്ടിഫിക്കറ്റ്  (എന്‍. റ്റി. സി ./എന്‍. എ. സി. ) യോഗ്യതയും മൂന്ന് വര്‍ഷത്തെ  പ്രവര്‍ത്തി  പരിചയവും ഉള്ളവര്‍ മെയ്  15 ന് രാവിലെ 11 ഇന്റര്‍വ്യൂവിന്   അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ ടി ഐ  യില്‍ ഹാജരാകണം. ഫോണ്‍ : 0468- 2258710.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഒഫ്താല്‍മോളജി വിഭാഗത്തിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ഒപ്റ്റേമെട്രിസ്റ്റിന്റെ തസ്തികയില്‍ നിലവിലെ ചട്ടങ്ങള്‍ക്ക് വിധേയമായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ മെയ് 19 ന് രാവിലെ 10.30 ന് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടത്തുന്നു. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അവരുടെ തൊഴില്‍ പരിചയത്തിന്റെ രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡ്, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ മാത്രം. അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണനയും ഉണ്ടാവും.

 ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പില്‍ ഡ്രൈവര്‍ (കാറ്റഗറി നം. 405/2021) തസ്തികയുടെ 25.04.23 തീയതിയിലെ 16/2023/ഡിഒഎച്ച് നമ്പര്‍ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി പിഎസ്സി പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു.


യോഗം ചേരും

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ആര്‍.ആര്‍ പിരിവ് നേട്ടം കൈവരിച്ച തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവരെ അനുമോദിക്കുന്നതിനായുള്ള യോഗം മെയ് 15 ന് രാവിലെ 10 ന് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

കൊല്ലം കൊട്ടാരക്കരയില്‍ ഡോക്ടര്‍ കൊല്ലപ്പെട്ട
സംഭവം; യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലെത്തിച്ച പ്രതിയുടെ കുത്തേറ്റ് ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.  വിഷയത്തില്‍ ജില്ലാ പോലീസ് മേധാവിയോട് സമഗ്രമായ റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ ആവശ്യപെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ കോട്ടയം മാഞ്ഞൂര്‍ സ്വദേശിനി ഡോ. വന്ദനദാസ് (22) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ നാലരയോടെയാണു സംഭവം. ആശുപത്രിയിലെ ഹോം ഗാര്‍ഡ് അലക്‌സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്‌ഐ മണിലാല്‍ എന്നിവര്‍ക്കും കുത്തേറ്റു.

ഉപതെരഞ്ഞെടുപ്പ്
മൈലപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് (പഞ്ചായത്ത് വാര്‍ഡ്) ഉപതെരഞ്ഞെടുപ്പ് മെയ് 30ന് നടക്കും. മണ്ണാറക്കുളഞ്ഞി എംഎസ്സി എല്‍പിഎസ് സ്‌ക്കൂളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്. വോട്ടെണ്ണല്‍ മെയ് 31 രാവിലെ 10 ന് നടക്കും. വാര്‍ഡില്‍ 772 വോട്ടര്‍മാരാണ് ഉള്ളത്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥന്‍മാരുടെ യോഗം ജില്ലാ കളക്ടറേറ്റില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മിയുടെ അധ്യക്ഷതയില്‍ നടന്നു.


അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍: സെലക്ഷന്‍
ലിസ്റ്റിനുളള അഭിമുഖം 17 മുതല്‍

പുളിക്കീഴ്  ഐ.സി.ഡി.എ.സ് പ്രോജെക്ട് പരിധിയിലെ കുറ്റൂര്‍ ഗ്രാമ പഞ്ചായത്തിലെ  അങ്കണവാടി  കേന്ദ്രങ്ങളില്‍  നിലവിലുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍മാരുടെയും  ഹെല്‍പ്പെര്‍മാരുടെയും ഒഴിവുകളിലേക്ക്  സ്ഥിര  നിയമനത്തിനു  സെലക്ഷന്‍  ലിസ്റ്റ് തയാറാക്കുന്നതിനുള്ള ഇന്റര്‍വ്യൂ  മെയ് 17, 18, 19 തീയതികളില്‍ കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തുന്നു. ഇത് സംബന്ധിച്ച കത്ത്  ലഭിക്കാത്ത അപേക്ഷകര്‍ പുളിക്കീഴ്  ഐസിഡിഎസ്  ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0469-2610016
റീല്‍സ് മത്സരം റീല്‍സ് മത്സരം
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം എന്റെ കേരളം 2023 പ്രദര്‍ശന വിപണന സേവന മേളയോട് അനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വികസന,  ക്ഷേമ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി 30 സെക്കന്റ് ദൈര്‍ഘ്യമുള്ള റീല്‍സ് തയാറാക്കണം. വികസന ദൃശ്യങ്ങള്‍ പകര്‍ത്തുകയോ, സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയോ ആകാം.  റീല്‍സ്, പേര്, വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ [email protected] എന്ന മെയിലിലേക്ക് അയയ്ക്കണം. അവസാന തീയതി മേയ് 18. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നല്‍കും.
വികസന ഫോട്ടോഗ്രാഫി മത്സരം
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം എന്റെ കേരളം 2023 പ്രദര്‍ശന വിപണന സേവന മേളയോട് അനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വികസന ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ഫോട്ടോഗ്രാഫിയില്‍ പകര്‍ത്തേണ്ടത്. ഫോട്ടോ, പേര്, വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ [email protected] എന്ന മെയിലിലേക്ക് അയയ്ക്കണം. അവസാന തീയതി മേയ് 18. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നല്‍കും.

രാജാംപാറ മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടത്തിന്റെയും ഡോര്‍മിറ്ററിയുടെയും ഉദ്ഘാടനം  (11)
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുതായി നിര്‍മ്മിച്ച റാന്നി രാജാംപാറ മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടത്തിന്റെയും ഡോര്‍മിറ്ററിയുടെയും ഉദ്ഘാടനം  (11) രാവിലെ 11.30 ന് രാജാംപാറ ഫോറസ്റ്റ് സ്റ്റേഷന്‍ അങ്കണത്തില്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, അഡ്വ. കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. സഞ്ജയന്‍ കുമാര്‍, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് നോയല്‍ തോമസ്, റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി കെ ജയകുമാര്‍ ശര്‍മ്മ, കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആയുഷ്‌കുമാര്‍ കോറി, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. യോഗത്തില്‍ വന്യജീവി ആക്രമണം മൂലമുള്ളനഷ്ടപരിഹാരം വിതരണം ചെയ്യും.
(പിഎന്‍പി 1503/23)

ഉത്തരകുമരംപേരൂര്‍,കൊക്കാത്തോട് മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടങ്ങളുടെയും ഡോര്‍മിറ്ററികളുടെയും ഉദ്ഘാടനം  (11)
സംസ്ഥാന  സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്തരകുമരംപേരൂര്‍,കൊക്കത്തോട് മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടങ്ങളുടെയും ഡോര്‍മിറ്ററികളുടെയും ഉദ്ഘാടനം  (11) വെകുന്നേരം 3.30 ന് മണ്ണീറ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാപള്ളി സണ്‍ഡേസ്‌കൂള്‍  കെട്ടിടത്തില്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. അഡ്വ. കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍  ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ്  കണ്‍സര്‍വേറ്റര്‍ ഡോ. സഞ്ജയന്‍ കുമാര്‍, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ്  ഫോറസ്റ്റ് നോയല്‍ തോമസ്, റാന്നി  ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി കെ ജയകുമാര്‍ ശര്‍മ്മ,  കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആയുഷ്‌കുമാര്‍ കോറി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

error: Content is protected !!