സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

Spread the love

konnivartha.com : 2023ലെ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു. 87.33 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 92.71 ശതമാനമായിരുന്നു വിജയ ശതമാനം. 14,50,174 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് യോഗ്യത നേടി. രാജ്യത്തെ ഏറ്റവും ഉയർന്ന വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്. 99.91 ശതമാനം. ഏറ്റവും കുറവ് ഉത്തർപ്രദേശിലെ പ്രയാഗ് രാജ് മേഖല, 78.05 ശതമാനം. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പരീക്ഷാ ഫലം ലഭ്യമാണ്. വെബ് സൈറ്റ്: https://cbseresults.nic.in/ മറ്റ് സൈറ്റ്: digilocker.gov.in

പെൺകുട്ടികളിൽ 90.68 ശതമാനം പേർ മികച്ച വിജയം നേടി. ആൺകുട്ടികളെക്കാൾ 6.01 ശതമാനം കൂടുതലാണിത്. 84.67 ശതമാനം ആൺകുട്ടികൾ വിജയിച്ചു. ട്രാൻസ്ജൻഡർ വിഭാഗത്തിൽ 60 ശതമാനമാണ് വിജയം.

16,60,511 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. 2019ലെ കോവിഡിന് മുമ്പുള്ള 83.40% വിജയ ശതമാനത്തേക്കാൾ മികച്ചതാണ് ഈ വർഷത്തെ വിജയ ശതമാനം. ഫെബ്രുവരി 15 മുതൽ ഏപ്രിൽ 5 വരെയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടന്നത്.

2024ലെ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ 2024 ഫെബ്രുവരി 15ന് ആരംഭിക്കുമെന്ന് സിബിഎസ്ഇ അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ വിജയികളെ ഏവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ വിജയിച്ച എല്ലാ “പരീക്ഷാ പോരാളികളെയും”  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു :
“സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ വിജയിച്ച എല്ലാ എക്‌സാം വാരിയേഴ്‌സിനേയും ഞാൻ അഭിനന്ദിക്കുന്നു. ഇവരുടെ  കഠിനാധ്വാനത്തിലും  നിശ്ചയദാർഢ്യത്തിലും  ഞാൻ അഭിമാനിക്കുന്നു. യുവാക്കളുടെ വിജയത്തിൽ മഹത്തായ പങ്കുവഹിച്ച അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും ഞാൻ അഭിനന്ദിക്കുന്നു.”
“പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ തങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാമായിരുന്നുവെന്ന് കരുതുന്ന മിടുക്കരായ കുട്ടികളോട്  ഞാൻ പറയാൻ ആഗ്രഹിക്കുന്നു – വരും കാലങ്ങളിൽ നിങ്ങൾക്ക് ഇനിയും ഒരുപാട് പ്രതീക്ഷിക്കാനുണ്ട്. ഒരു കൂട്ടം പരീക്ഷകൾ നിങ്ങളെ നിർവചിക്കുന്നില്ല.  നിങ്ങൾക്ക് താൽപ്പര്യമുള്ള മേഖലകളിൽ നിങ്ങളുടെ കഴിവുകൾ പ്രയോജനപ്പെടുത്തുക. നിങ്ങൾ തിളങ്ങും!”

PRESS_NOTE_CLASS_XII_12.05.2023

error: Content is protected !!