Trending Now

പത്തനംതിട്ട ജില്ലയിൽ മാധ്യമപ്രവർത്തക ക്ഷേമ സഹകരണ സംഘത്തിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു

Spread the love

 

konnivartha.com : സഹകരണ മേഖലയിലേക്കുള്ള മാധ്യമ പ്രവർത്തകരുടെ കാൽവെയ്പ്പ് അഭിനന്ദനാർഹമാണെന്ന് സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷൻ ഡയറക്ടർ ടി ഡി ബൈജു പറഞ്ഞു.

 

പത്തനംതിട്ട ജില്ലയിൽ പ്രവർത്തനം ആരംഭിച്ച ജില്ലാ മാധ്യമപ്രവർത്തക ക്ഷേമ സഹകരണ സംഘത്തിന്‍റെ ഉദ്ഘാടനത്തിനായുള്ള സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനായി സഹകരണ പ്രസ്ഥാനത്തിന്‍റെ  സഹായത്തോടെ നിരവധി പദ്ധതികൾ ഇതിലൂടെ നടപ്പിലാക്കാനാകുമെന്ന് ടി ഡി ബൈജു പറഞ്ഞു.

ഡയറക്ടർ ബോർഡ് അംഗം രാജു കടകരപ്പളളി അദ്ധ്യക്ഷത വഹിച്ചു. സഹകരണ യൂണിറ്റ് ഇൻസ്പെക്ടർ മിനി കുമാരി, മുൻ ഡെപ്യൂട്ടി രജിസ്ട്രാർ രാജീവ്കുമാർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ബാബു തോമസ്, സനിൽ അടൂർ, മനോജ് പുളിവേലിൽ, ഷാജി തോമസ്, കെ.ജെ.യു സംസ്ഥാന ജനറൽ സെക്രട്ടറി കെ സി സ്മിജൻ, സ്വാഗത സംഘം ഭാരവാഹികളായ സുഭാഷ് കുമാർ, ഇ.എസ്.ശ്രീകുമാർ, വിനോദ് മുളമ്പുഴ എന്നിവർ സംസാരിച്ചു .

പന്തളം നഗരസഭാ ചെയർപേഴ്സൻ സുശീലാ സന്തോഷ് ചെയർപേഴ്സനായും ബിനോയി വിജയൻ ജനറൽ കൺവീനറായും 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ജൂൺ 10ന് പന്തളത്ത് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ബാങ്ക് ഉദ്ഘാടനം ചെയ്യും.

error: Content is protected !!