തുലാപ്പള്ളി വട്ടപ്പാറയിൽ പുലി ഇറങ്ങി : വനം വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തും: അഡ്വ പ്രമോദ് നാരായൺ എംഎൽഎ

Spread the love

റാന്നി തുലാപ്പള്ളി വട്ടപ്പാറയിൽ പുലി ഇറങ്ങി പേരകത്ത് ബേബിയുടെ വളർത്തുനായയെ കൊന്നു : വനം വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തും: അഡ്വ പ്രമോദ് നാരായൺ എംഎൽഎ: പുലി വട്ടപ്പാറയിൽ ,കടുവ പെരുന്നാട്ടില്‍ ,ജനത്തിനു ചുറ്റും വന്യ ജീവികള്‍ വളഞ്ഞു

konnivartha.com : തുലാപ്പള്ളി വട്ടപ്പാറ PRC മല പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായ സ്ഥലങ്ങളിൽ വനംവകുപ്പ് നിരീക്ഷണം ഏർപ്പെടുത്തുമെന്ന് സ്ഥലത്ത് സന്ദർശനം നടത്തിയ ശേഷം അഡ്വ.പ്രമോദ് നാരായണൻ എംഎൽഎ അറിയിച്ചു.

വട്ടപ്പാറ പേരകത്ത് ബേബി എന്നയാളുടെ വളർത്തുനായയെ കഴിഞ്ഞ രാത്രി പുലി ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. പൂട്ടിയിട്ടിരുന്ന നായയെയാണ് പുലിപിടിച്ചത്.രാത്രിബഹളം കേട്ട് ഉണർന്ന വീട്ടുകാർ പുലിയെ നേരിട്ടു കണ്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സമീപവാസികളുടെ വളർത്തു നായകൾ കൊല്ലപ്പെട്ടിരുന്നതയും പുലിയാണ് ആക്രമിച്ചതെന്നും നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പുലിയെ നേരിട്ട് കാണുന്നത് ഇപ്പോളാണ്. നായെ ആക്രമിച്ചത് പുലി ആണ് എന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് പ്രദേശത്ത് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ഇന്നുമുതൽ പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ആരംഭിക്കും.

ഗ്രാമപഞ്ചായത്ത് അംഗം വർഗീസ് കേരള കോൺഗ്രസ്എം മണ്ഡലം പ്രസിഡൻറ് രാജീവ് വർഗീസ്,കണമല ഡെപ്യൂട്ടി ആർ ഫ് ഓ നെജി മോൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മനീഷ്, വാർഡൻ സി.ജേ.ഫ്രണ്ട് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

പെരുനാട്‌ കടുവ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇറങ്ങി പശുവിനെ കൊന്നത്  അതിനെ പിടിക്കാന്‍ 25 അംഗ വനം വകുപ്പ് ജീവനക്കാരെ നിയമിച്ചു .കൂടും ഒരുക്കി .

error: Content is protected !!