
konnivartha.com : അതിരുങ്കല്‍, കുളത്തുമണ്‍-കല്ലേലി റോഡില്‍ അറ്റകുറ്റപണികള്‍ ആരംഭിക്കുന്നതിനാല്‍ ഇന്നു (19) മുതല്‍ താത്കാലികമായി വാഹന ഗതാഗതം നിരോധിച്ചു.
ഈ റോഡില്‍ കൂടി പോകേണ്ട വാഹനങ്ങള്‍ അതിരുങ്കല്‍ ജംഗ്ഷനില്‍ നിന്ന് കൊല്ലന്‍പടി-എലിയറയ്ക്കല്‍ വഴി കല്ലേലി ഭാഗത്തേക്ക് പോകണമെന്ന് പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം പത്തനംതിട്ട അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.