കോന്നി പഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു : രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി യോഗം ചേർന്നു

Spread the love

 

konnivartha.com : കോന്നി ഗ്രാമപഞ്ചായത്തിലെ മഴക്കാലപൂർവ്വ ശുചീകരണം മാലിന്യനിർമാർജനം രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഗ്രാമപഞ്ചായത്ത് യോഗം ചേർന്നു.ഗ്രാമപഞ്ചായത്തിലെ ചില ഭാഗങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചത്.

പ്രസിഡന്റ് സുലേഖ വി നായർ അധ്യക്ഷയായിരുന്നു.ജനപ്രതിനിധികൾ വിവിധ ഘടക സ്ഥാപനം മേധാവികൾ കോന്നി താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ എച്ച്ഐ വ്യാപാരി വ്യവസായി പ്രതിനിധികൾ കുടുംബശ്രീ പ്രവർത്തകർ ഹരിത കർമ്മ സേന അംഗങ്ങൾ തോട്ടം ഉടമകൾ അന്യ സംസ്ഥാന തൊഴിലാളികളെ പാർപ്പിക്കുന്ന കെട്ടിട ഉടമകൾ പോലീസ് ഫയർഫോഴ്സ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രദേശത്ത് രോഗപ്രതിരോധ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കുന്നതിനു യോഗം തീരുമാനിച്ചു

error: Content is protected !!