
konnivartha.com/ പത്തനംതിട്ട:സാമൂഹിക പ്രവർത്തക ഡോ. എം. എസ് . സുനിൽ ഭവനരഹിതരായ നിരാശ്രയർക്ക് പണിതു നൽകുന്ന 284-മത് സ്നേഹഭവനം മഞ്ഞനിക്കര ഊന്നുകൽ എഴുത്തിലു നിൽക്കുന്നതിൽ റെജീനയ്ക്കും കലേഷിനും മൂന്ന് കുട്ടികൾക്കുമായി എൽമാഷ് സി.എസ്.ഐ. ചർച്ചിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി.
വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും സിഎസ്ഐ ചർച്ച് വൈസ് പ്രസിഡൻറ് നോബി ജോൺ നിർവഹിച്ചു. വർഷങ്ങൾക്കു മുമ്പ് റെജീനയും കുടുംബവും താമസിച്ചിരുന്ന വീട് നിലംപൊത്തുകയും സ്വന്തമായ ഒരു വീട് പണിയുവാൻ പറ്റാതെ അടുത്തുള്ള ബന്ധുവിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവർക്കായി രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ ഒരു വീട് പണിതു നൽകുകയായിരുന്നു.
ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ .പി. ജയലാൽ, വാർഡ് മെമ്പർ ലീല കേശവൻ ,അനീഷ് ഹെൻട്രി , പ്രവീണ തോമസ് , ദിവ്യ അനീഷ് എന്നിവർ സംസാരിച്ചു