കോന്നി  മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ മിറിയം വർക്കിക്ക് യാത്ര അയപ്പ് നൽകി

Spread the love

 

konnivartha.com :കോന്നി ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. മിറിയം വർക്കിക്ക് യാത്ര അയപ്പ് നൽകി.ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളായാണ് സ്‌ഥലം മാറ്റം.കോന്നി മെഡിക്കൽ കോളേജിന്റെ നാൾ വഴികളിൽ നിർണായക പങ്ക് വഹിച്ചാണ് പടിയിറങ്ങുന്നത്.

കോന്നി മെഡിക്കൽ കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥി പ്രവേശനം നേടിയതും രണ്ടാമത്തെ ബാച്ചിനുള്ള അനുമതി നേടിയതും ഡോ.മിറിയം വർക്കിയുടെ കാലത്താണ്.മെഡിക്കൽ കോളേജ് അധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് നൽകിയ യാത്രയയപ്പ് സമ്മേളനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജി എ അധ്യക്ഷനായി.

മെഡിക്കൽ കോളേജിലെ കുട്ടികൾക്ക് ഒരമ്മയുടെ സ്നേഹവും കരുതലും നൽകിയിരുന്ന വ്യക്തിത്വമാണ് ഡോ. മിറിയം വർക്കിയെന്നു അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.ഒരു വർഷമാണ് ഡോ. മിറിയം വർക്കി പ്രിൻസിപ്പാളായി കോന്നി മെഡിക്കൽ കോളേജിന്റെ ചുമതല വഹിച്ചത്.

ആലപ്പുഴ മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി വിഭാഗം പ്രൊഫസർ ഡോ. നിഷയാണ് പുതിയ പ്രിൻസിപ്പാളായി ചുമതലയേൽക്കുന്നത്.യാത്ര അയപ്പ് സമ്മേളനത്തിൽ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.സെസി ജോബ്,വിവിധ ഡിപ്പാർട്ട്മെന്റ് മേധാവിമാരായ ഡോ.രതീഷ്,
ഡോ.സെലിൻ,ഡോ.ലക്ഷ്മി, ഡോ.കാർത്തിക ആർ.എം.ഓഡോ.നീന, വാർഡൻമാരായ കൃഷ്ണ കുമാർ, അനിത കുമാരി എന്നിവർ സംസാരിച്ചു.