Trending Now

കനത്ത മഴ : ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) സംഘം ജില്ലയില്‍ എത്തി

Spread the love

 

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സൂചികകൾ അനുസരിച്ചു പത്തനംതിട്ട ജില്ലയിൽ (5 ജൂലൈ 2023)വരെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിലുടനീളം ശക്തമായ മഴ ലഭിക്കുവാൻ സാധ്യതയുള്ളതിനാൽ ഏവരും ജാഗ്രത പാലിക്കണം .

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ കാലവർഷത്തെ നേരിടുവാനുള്ള മുന്നൊരുക്കങ്ങൾ എല്ലാം സ്വീകരിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) 25 അംഗങ്ങൾ അടങ്ങുന്ന ഒരു സംഘവും ജില്ലയിൽ എത്തി ചേർന്നിട്ടുണ്ട്. പരിശീലനം ലഭ്യമാക്കിയിട്ടുള്ള അടിയന്തര പ്രതികരണ സംഘങ്ങളും ആവശ്യമെങ്കിൽ സഹായത്തിനായെത്തും.

error: Content is protected !!