പ്രസവിച്ചുകിടന്ന യുവതിയെ ഞരമ്പിൽ വായുകുത്തിവെച്ച് കൊല്ലാൻ ശ്രമം: ഭർത്താവിന്റെ പെൺസുഹൃത്ത് പിടിയിൽ

Spread the love

 

പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ പ്രസവിച്ചുകിടന്ന യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം.കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹ (24)യെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു

 

.പ്രസവിച്ചു കിടന്ന യുവതിയുടെഭര്‍ത്താവിന്റെ സുഹൃത്തായ പുല്ലുകുളങ്ങര സ്വദേശി അനുഷ (25) യെ ആണ് കസ്റ്റഡിയിലെടുത്തത്.അനുഷയ്ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു.നേഴ്‌സിന്റെ വേഷംധരിച്ച് ആശുപത്രിയില്‍ പ്രവേശിച്ച അനുഷ ഒഴിഞ്ഞ സിറിഞ്ചിലൂടെ യുവതിയുടെ ഞരമ്പില്‍ വായു കുത്തിവെച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്.

യുവതിയ്ക്ക് ഹൃദയാഘാതമുണ്ടായെങ്കിലും ഇപ്പോള്‍ അപകടനില തരണംചെയ്തതായാണ് വിവരം.യുവതി കിടന്നിരുന്ന മുറിയില്‍നിന്ന് പ്രതി ഇറങ്ങിപ്പോകുന്നത് കണ്ട ജീവനക്കാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇവരെ തടഞ്ഞുനിര്‍ത്തുകയായിരുന്നു.തുടര്‍ന്ന് പുളിങ്കീഴ് പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.