
കര്‍ഷക ദിനം കേരളത്തിന്റെ കാര്‍ഷിക സംസ്‌കൃതി വിളിച്ചറിയിക്കുന്ന ദിനം : ഡെപ്യൂട്ടി സ്പീക്കര്‍
കര്‍ഷക ദിനം കേരളത്തിന്റെ കാര്‍ഷിക സംസ്‌കൃതി വിളിച്ചറിയിക്കുന്ന ദിനമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ കൃഷിഭവന്‍ ഹാളില്‍ നഗരസഭ നടത്തിയ കര്‍ഷക ദിനാചരണം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി മികച്ച കര്‍ഷകരെ ആദരിച്ചു.തുടര്‍ന്ന് കാര്‍ഷിക സെമിനാറും നടന്നു.വൈസ് ചെയര്‍പേഴ്‌സണ്‍ രാജി ചെറിയാന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജി പി വര്‍ഗീസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ബാബു, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റോണി പാണം തുണ്ടില്‍, മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു തുളസീധരക്കുറുപ്പ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം അലാവുദിന്‍ ,വിവിധ വാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കര്‍ഷകദിനം ആചരിച്ചു
റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തും കൃഷി ഭവനും സംയുക്ത ആഭിമുഖ്യത്തില്‍ മഠത്തുംമുഴി ശബരിമല ഇടത്താവളത്തില്‍ നടന്ന കര്‍ഷകദിനാചരണം അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍. എ. ഉദ്ഘാടനം ചെയ്തു.റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി കര്‍ഷകരെ ആദരിച്ചു.ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഗീത അലക്‌സാണ്ടര്‍ പദ്ധതി വിശദീകരണം നടത്തി.പെരുനാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി എസ് സുകുമാരന്‍,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മോഹിനി വിജയന്‍,ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം എസ് ശ്യാം, കൃഷി ഓഫീസര്‍ ടി എസ് ശ്രീതി,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ശ്രീകല,സെക്രട്ടറി എന്‍ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
കര്‍ഷക ദിനാചരണം നടത്തി
കടമ്പനാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത നേതൃത്വത്തിലുള്ള കര്‍ഷക ദിനാചരണം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷത വഹിച്ചു.കര്‍ഷകദിനാചരണത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ മികവ് തെളിയിച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. കൃഷി ഓഫീസര്‍ സബ്‌ന സൈനുദിന്‍,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍,കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കര്‍ഷകദിനാചരണം നടത്തി
ഏറത്ത് ഗ്രാമപഞ്ചായത്തിലെ കര്‍ഷക ദിനാചരണം വടക്കടത്തുകാവ് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.മണ്ണില്‍ പൊന്നു വിളയിക്കുന്ന കര്‍ഷകര്‍ നാടിന്റെ ഹൃദയ തുടിപ്പ് അറിയുന്നവരാണന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി കര്‍ഷക സെമിനാറും നടന്നു.വൈസ് പ്രസിഡന്റ് ശ്രീജകുമാരി,കൃഷി ഓഫീസര്‍ സൗമ്യ ശേഖര്‍,കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മേരി കെ അലക്‌സ്, വിവിധ ജനപ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.
കര്‍ഷക ദിനാചരണം നടത്തി
തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷക ദിനാചരണത്തിന്റെ ഉദ്ഘാടനം തുമ്പമണ്‍ സാംസ്‌കാരിക നിലയത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മികച്ച കര്‍ഷകരെ ആദരിച്ചു. കൃഷി ഡെപ്യൂട്ടി അസിസ്റ്റന്റ് സി. ആര്‍. രശ്മി ഞങ്ങളും കൃഷിയിലേക്ക് വാര്‍ഡ് തല കൃഷി ആരംഭ പ്രഖ്യാപനവും പദ്ധതിവിശദീകരണവും നടത്തി. വിളകളുടെ ഉത്പാദന വര്‍ധനവിന് മണ്ണ് പരിശോധനയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ ജില്ലാ മണ്ണ് പരിശോധന കേന്ദ്രം അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ് എസ്. പുഷ്പ ക്ലാസ് നയിച്ചു. ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
കര്‍ഷക ദിനാചരണം നടത്തി
പള്ളിക്കല്‍ പഞ്ചായത്തിലെ കര്‍ഷക ദിനാചരണത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറിപ്പ് അധ്യക്ഷത വഹിച്ചു . പച്ചക്കറി വിളകളിലെ നൂതന കൃഷി രീതികള്‍ എന്ന വിഷയത്തില്‍ വിഎഫ്പിസികെ ഡെപ്യൂട്ടി മാനേജര്‍ ബിന്ദുമോള്‍ മാത്യു സെമിനാര്‍ നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനു, കൃഷി ഓഫീസര്‍ അന്‍ജു ജോര്‍ജ്, സിന്ധു ജയിംസ്, ഷീന റെജി, കെ.ജി ജഗദീശന്‍, എ.പി ജയന്‍, എ.പി സന്തോഷ്, സുപ്രഭ, ജി. പ്രമോദ്, സാജിത റഷീദ്, റോസമ്മ സെബാസ്റ്റ്യന്‍, ഷൈലജ പുഷ്പന്‍, ആശാ ഷാജി, ദിവ്യ, വി. വിനേഷ് , എസ്. ശ്രീജ , ശ്രീരഞ്ജിനി കൃഷ്ണകുമാര്‍, പി. രാജു, പി. കെ. ഗീത, കെ. എസ്. ജിനേഷ് തുടങ്ങിയവര്‍ പങ്കെടുത്തു