നോട്ടറി സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് പുതുക്കണം

konnivartha.com: സംസ്ഥാനത്ത് നിലവിലുള്ള നോട്ടറിമാരുടെ സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് പുതുക്കുന്നതിനുള്ള അപേക്ഷകൾ ഒക്‌ടോബർ ഒന്നു മുതൽ ഓൺലൈനായി നൽകണം.

serviceonline.gov.in ൽ പേര്ഇമെയിൽമൊബൈൽ നമ്പർപാസ്‌വേഡ് എന്നിവ രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യണം. തുടർന്ന് ലോഗിൻ ഐഡിയും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യണം.

അപ്ലൈ സർവീസസ് ഓപ്ഷനിലെ വ്യൂ ഓൾ അവെയ്‌ലബിൾ സർവീസ് ക്‌ളിക്ക് ചെയ്ത് റിന്വിവബിൾ നോട്ടറി ഓൺലൈൻ രജിസ്‌ട്രേഷൻ കേരളയിൽ വിവരങ്ങൾ രേഖപ്പെടുത്തി അപ്‌ഡേറ്റ് ചെയ്യണം.

അപേക്ഷ നൽകുന്നത് സംബന്ധിച്ച സംശയങ്ങൾക്ക് 04712518380, keralalawnotarydept@gmail.com എന്നിവയിൽ ബന്ധപ്പെടാം.

Related posts