Trending Now

കുവൈറ്റില്‍ മലയാളി നഴ്‌സ്സ് ഫ്‌ളാറ്റിന്‍റെ പത്താം നിലയില്‍ നിന്നും വീണു മരിച്ചു

Spread the love

 

konnivartha.com: കുവൈത്ത്‌സിറ്റി: ചങ്ങനാശേരി ചാഞോടി സ്വദേശിയായ റെജിയുടെ ഭാര്യ ഷീബയാണ് (42) ഇന്ന് ഉച്ചയോടെ കെട്ടിടത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മലയാളികള്‍ ഏറെ വസിക്കുന്ന അബ്ബാസിയായിലെ അപ്‌സര ബസാര്‍ ബില്‍ഡിംഗിന്റെ സമീപത്താണ് സംഭവം നടന്നത്. ഫ്‌ളാറ്റിന്‍റെ പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീഴുകയായിരുന്നു.സ്വകാര്യ ക്ലിനിക്കില്‍ നഴ്‌സായി ജോലി നോക്കുകയായിരുന്നു ഷീബ.

കിര്‍ബി കമ്പിനിയിലെ ജിവനക്കാരനാണ് റെജി. രണ്ട് മക്കളുണ്ട്.മകന്‍ നാട്ടില്‍ എഞ്ചീനിയറിംഗിന് പഠിക്കുന്നു.മകള്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിള്‍ 9-ാം ക്ലാസില്‍ പഠിക്കുന്നു. ഷീബ തിരുവല്ല സ്വദേശിനിയാണ്.കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി ഇവര്‍ കുവൈത്തിലുണ്ട്.പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു

റിപ്പോര്‍ട്ട്‌ : കുവൈറ്റ് അബ്ബാസിയായില്‍ നിന്നും സുനിൽ ഭാസ്കരൻ

error: Content is protected !!